നൂറിലധികം യാത്രക്കാരുമായി ഖത്വര്‍ എയര്‍വേയ്സിന്റെ ഡെല്‍ഹി-ദോഹ വിമാനം പാകിസ്താനിലേക്ക് തിരിച്ചുവിട്ടു; സാങ്കേതിക തകരാറെന്ന് വിശദീകരണം; പ്രതിഷേധവുമായി യാത്രക്കാര്‍

 


ന്യൂഡല്‍ഹി: (www.kvartha.com 21.03.2022) ഡെല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പോവുകയായിരുന്ന ഖത്വര്‍ എയര്‍വേയ്സ് വിമാനം സാങ്കേതിക കാരണങ്ങളാല്‍ പാകിസ്താനിലെ കറാചിയിലേക്ക് തിരിച്ചുവിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട് ചെയ്തു. QR 579 എന്ന വിമാനമാണ് വഴിതിരിച്ചുവിട്ടത്. 100 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

നൂറിലധികം യാത്രക്കാരുമായി ഖത്വര്‍ എയര്‍വേയ്സിന്റെ ഡെല്‍ഹി-ദോഹ വിമാനം പാകിസ്താനിലേക്ക് തിരിച്ചുവിട്ടു; സാങ്കേതിക തകരാറെന്ന് വിശദീകരണം; പ്രതിഷേധവുമായി യാത്രക്കാര്‍

സംഭവത്തെ കുറിച്ച് യാത്രക്കാരനായ ഒരു കാര്‍ഡിയോളജിസ്റ്റ് ട്വിറ്റെറിലൂടെ പോസ്റ്റ് ചെയ്തത് ഇങ്ങനെ:

'QR 579 ഡെല്‍ഹി-ദോഹ വിമാനം കറാചിയിലേക്ക് വഴിതിരിച്ചുവിട്ടതിന്റെ ആവശ്യകത എന്താണ്? അധികൃതര്‍ ഇതുസംബന്ധിച്ച് യാത്രക്കാര്‍ക്ക് യാതൊരു വിവരവും നല്‍കുന്നില്ല, ഭക്ഷണമോ വെള്ളമോ നല്‍കുന്നില്ല. ഉപഭോക്തൃ പരിചരണത്തെ കുറിച്ച് യാതൊരു വിവരവുമില്ല. ദയവായി സഹായിക്കൂ,' ഡോ സമീര്‍ ഗുപ്ത ട്വീറ്റ് ചെയ്തു.

പലര്‍ക്കും ദോഹയില്‍ നിന്ന് കണക്റ്റിംഗ് ഫ്ളൈറ്റുകള്‍ ഉണ്ടെന്നും എന്നാല്‍ കറാചിയില്‍ നിന്ന് എപ്പോള്‍ പറന്നുയരുമെന്നതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് മറ്റൊരു യാത്രക്കാരനായ രമേഷ് റാലിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.

തിങ്കളാഴ്ച പുലര്‍ച്ചെ 3:50 ന് ഡെല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം പുലര്‍ചെ 5:30 ന് കറാചിയില്‍ ലാന്‍ഡ് ചെയ്തതായും റാലിയ പറഞ്ഞു.

'ഇറങ്ങിയതിന് ശേഷം, യാത്രക്കാരോട് എയര്‍പോര്‍ടില്‍ കാത്തിരിക്കാന്‍ പറഞ്ഞു. ഇപ്പോള്‍ സമയം ഒമ്പതു മണി,' യാത്രക്കാരന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 'വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞിട്ടില്ല. സ്ത്രീകളും കുട്ടികളും ഉണ്ട്, കൂടാതെ നിരവധി ആളുകള്‍ക്ക് ദോഹയില്‍ നിന്ന് കണക്റ്റിംഗ് ഫ്‌ളൈറ്റുകള്‍ എടുക്കേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു.

Keywords: Delhi-Doha Flight Diverted To Karachi Due To Technical Reasons: Report, New Delhi, News, Business, Flight, Passengers, Twitter, Protesters, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia