Delhi airport | ലോകത്തെ 10-ാമത്തെ തിരക്കുള്ള വിമാനത്താവളം എന്ന ബഹുമതി നേടി ഡെല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര എയര്‍ പോര്‍ട്
Oct 27, 2022, 17:30 IST
ന്യൂഡെല്‍ഹി: (www.kvartha.com) ലോകത്തെ പത്താമത്തെ തിരക്കുള്ള വിമാനത്താവളം എന്ന ബഹുമതി നേടിയിരിക്കയാണ് ഡെല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം. ഒക്ടോബറിലെ എയര്‍ലൈന്‍ കപാസിറ്റിയുടെ അടിസ്ഥാനത്തില്‍ ഏവിയേഷന്‍ അനലിസ്റ്റ് ഒഎജിയാണ് റിപോര്‍ട് പുറത്തുവിട്ടത്.
ആഭ്യന്തരവും അന്തര്‍ദേശീയവുമായ മൊത്തം ശേഷി ഉപയോഗിച്ചാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടിക ഒഎജി തയാറാക്കിയിരിക്കുന്നത്. കോവിഡിനു മുമ്പുള്ള അവസ്ഥയേക്കാള്‍ റാങ്കിങ് മെച്ചപ്പെടുത്തിയിരിക്കുകയാണ് ഡെല്‍ഹി വിമാനത്താവളം. 2019 ഒക്ടോബറില്‍ പതിനാലാം സ്ഥാനത്തായിരുന്നു ഡെല്‍ഹി.
ഇന്ദിരാഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട് (IGIA) എന്നും അറിയപ്പെടുന്ന ഡെല്‍ഹി വിമാനത്താവളത്തിന് ഒഎജി പ്രകാരം 34,13,855 സീറ്റുകളാണ് ഉള്ളത്. കൊറോണ വൈറസ് പാന്‍ഡെമിക് സാരമായി ബാധിച്ചതിന് ശേഷം 2020 മാര്‍ച് മുതല്‍ രണ്ട് വര്‍ഷത്തിലേറെയായി നിര്‍ത്തിവച്ചിരിക്കുന്ന ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്‍ഡ്യന്‍ വ്യോമയാന മേഖല വീണ്ടെടുക്കുകയാണ്.
ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച് അറ്റ്ലാന്റ ഹാര്‍ട് ഫീല്‍ഡ് ആണ് ഏറ്റവും തിരക്കുള്ള വിമാനത്താവളം. ദുബൈ ആണ് രണ്ടാം സ്ഥാനത്ത്. ടോകിയോ ഹനേഡ എയര്‍പോര്‍ട് മൂന്നാമതെത്തി. ഡള്ളാസ്, ഡെന്‍വര്‍, ഹീത്രൂ, ചികാഗോ, ഇസ്തംബുള്‍, ലോസ് ഏഞ്ചല്‍സ് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Keywords: Delhi airport emerges as world’s 10th busiest airport: Report, New Delhi, News, Indira Gandhi Airport, Ranking, Report, Business, COVID-19, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.