വൻ പദ്ധതികളുമായി ഡീപ്സ്പാഷ്യൽ; ഐഐടി തിരുപ്പതിയുൾപ്പെടെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളുമായി കരാർ ഒപ്പിട്ടു

 
Image of Deepspatial signing trade agreements with IIT Tirupati and Indian partners

Photo Credit: OneIndia

ADVERTISEMENT

● കാനഡ ഇൻ്റർനാഷണൽ ട്രേഡ് മന്ത്രി മനിന്ദർ സിദ്ധുവിൻ്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
● കാനഡയുടെ ഗ്ലോബൽ അഫയേഴ്സിന്റെ കണക്കുപ്രകാരം ഇന്ത്യയും കാനഡയും തമ്മിൽ 300 മില്യൺ കനേഡിയൻ ഡോളർ മൂല്യമുള്ള വിവിധ കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്.

ബെംഗളൂരു: (KVARTHA) ഇന്ത്യയിലെ രണ്ട് പ്രമുഖ സ്ഥാപനങ്ങളുമായി നിർണായക കരാറുകളിൽ ഒപ്പുവെച്ച് ടൊറൻ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോ-എഐ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ ഡീപ്സ്പാഷ്യൽ (Deepspatial). ഐഐടി തിരുപ്പതിയിലെ ടെക്നോളജി ഇന്നൊവേഷൻ ഹബ്ബായ 'ഐഐടി തിരുപ്പതി നവാവിഷ്കാർ ഐ-ഹബ് ഫൗണ്ടേഷൻ', കൂടാതെ ഇന്ത്യയിലെ ഒരു പ്രമുഖ ഡിജിറ്റൽ വാർത്താ പ്ലാറ്റ്ഫോം ആയ വൺഇൻഡ്യ എന്നിവരുമായാണ് പുതിയ കരാർ. 'ടീം കാനഡ ട്രേഡ് മിഷൻ്റെ' ഭാഗമായി ബെംഗളൂരിൽ നടന്ന പരിപാടിക്കിടെയാണ് കരാറുകളിൽ ഒപ്പുവെച്ചത്. കാനഡ ഇൻ്റർനാഷണൽ ട്രേഡ് മന്ത്രി മനിന്ദർ സിദ്ധുവിൻ്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 300 പ്രതിനിധികൾ ഉൾപ്പെടുന്ന കനേഡിയൻ സംഘത്തെ മന്ത്രി മനിന്ദർ സിദ്ധുവാണ് നയിക്കുന്നത്.

Aster_MIMS

ഈ വ്യാപാര ദൗത്യത്തിലൂടെ ഇന്ത്യയിലെയും കാനഡയിലെയും വിവിധ സ്ഥാപനങ്ങൾ തമ്മിൽ 300 മില്യൺ കനേഡിയൻ ഡോളർ മൂല്യമുള്ള വിവിധ കരാറുകൾ ഉണ്ടാക്കിയതായി ഗ്ലോബൽ അഫയേഴ്സ് കാനഡ അറിയിച്ചു. 34 വാണിജ്യ കരാറുകളും പങ്കാളിത്തങ്ങളും നിക്ഷേപ പ്രഖ്യാപനങ്ങളും ഇതിൻ്റെ ഭാഗമാണെന്നും ഗ്ലോബൽ അഫയേഴ്സ് പറഞ്ഞു. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജീസ് വിഭാഗത്തിന് കീഴിൽ ഒഫീഷ്യൽ ഫാക്ട് ഷീറ്റിലാണ് ഡീപ്സ്പാഷ്യലിൻ്റെ രണ്ട് കരാറുകളും ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്താണ് ഡീപ്സ്പാഷ്യലിൻ്റെ ലക്ഷ്യം?

ജിയോ-എഐ അധിഷ്ഠിത ഡിജിറ്റൽ ഇൻ്റലിജൻസ് വിപുലീകരിക്കുന്നതിനും പ്രായോഗിക തലത്തിൽ മാറ്റം കൊണ്ടുവരുന്നതിന് ഉതകുന്ന തരത്തിലുള്ള യഥാർഥ സാങ്കേതിക പരിഹാരങ്ങൾ തയ്യാറാക്കുന്നതിനുമുള്ള ഡീപ്സ്പാഷ്യലിൻ്റെ നിർണായക ചുവടുവെപ്പാണ് ഈ പങ്കാളിത്തം. ഐഐടി തിരുപ്പതി നവാവിഷ്കാർ ഐ-ഹബ് ഫൗണ്ടേഷനുമായുള്ള സഹകരണം ഗവേഷണം, കണ്ടുപിടിത്തം, വൈദഗ്ധ്യം വികസിപ്പിക്കൽ എന്നിവയ്ക്ക് മികച്ച ആവാസ വ്യവസ്ഥ സൃഷ്ടിക്കാൻ സഹായിക്കും.

വിവിധ മേഖലകളിൽ ഉചിതമായ സാങ്കേതിക പരിഹാരങ്ങൾ ഉറപ്പാക്കാൻ സാധിക്കുന്ന തരത്തിൽ ടെക്നോളജി, സ്ഥാപനങ്ങളുടെ വൈദഗ്ധ്യം കൂടാതെ വ്യവസായ പങ്കാളിത്തങ്ങൾ എന്നിവ ഒന്നിച്ച് നടപ്പാക്കണമെന്ന വിശാല കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് ഡീപ്സ്പാഷ്യൽ സ്ഥാപകനും സിഇഒയുമായ ഡോ രാഹുൽ കുശ്വാഹ പറഞ്ഞു. ഇന്ത്യയിലും വിദേശ വിപണികളിലും സാന്നിധ്യം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അതിൻ്റെ ഭാഗമായി അത്യാധുനിക സാങ്കേതികവിദ്യയിലൂടെ മികച്ച ഫലങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണ് തങ്ങൾ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പാഷ്യൽ എഐ റിസർച്ചും ഐഐടി വിദഗ്ധരും ചേരുമ്പോൾ

ജിയോ സ്പാഷ്യൽ സാങ്കേതികവിദ്യ, ജിയോഗ്രാഫിക് ഇൻഫർമേഷൻ സംവിധാനങ്ങൾ, പൊസിഷനിംഗ് സംവിധാനങ്ങൾ, സ്പാഷ്യൽ എഐ എന്നിവയുമായാണ് ഐഐടി തിരുപ്പതി ഇന്നൊവേഷൻ ഹബ് സഹകരിക്കുക. ഒന്നിച്ചുള്ള ഗവേഷണം, വികസനം, വൈദഗ്ധ്യ വികസനം, സാങ്കേതിക വാണിജ്യവൽക്കരണം, സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ, അക്കാദമിക പങ്കാളിത്തം എന്നിവയും ഈ സുപ്രധാന കരാറിൻ്റെ ഭാഗമാണ്. ഐഐടിടിഎൻഐഎഫ് (IIT TNIF) ടെക്നോളജി ഇന്നൊവേഷൻ ഹബ് പ്രൊജക്ട് ഡയറക്ടർ ഡോ റോഷൻ കെ ശ്രീവാസ്തവയും ഡോ രാഹുൽ കുശ്വാഹയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.

വളർന്നുവരുന്ന സാങ്കേതികവിദ്യാ മേഖലകളിൽ ഇന്ത്യ-കാനഡ സഹകരണം ഉറപ്പാക്കുന്നതിനും സാങ്കേതിക വികസനവും വാണിജ്യവൽക്കരണവും ഉറപ്പാക്കുന്നതിനും അതോടൊപ്പം സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗവേഷകർക്കും യുവ ഉപജ്ഞാതാക്കൾക്കും അവസരമൊരുക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ഡോ റോഷൻ കെ ശ്രീവാസ്തവ വ്യക്തമാക്കി.

സത്യസന്ധമായ വാർത്തകളും ഡിജിറ്റൽ മീഡിയ സാക്ഷരതയും വിദ്യാർഥികളിലേക്ക്

കമ്പനിയുടെ 'എഡ്‌സ്‌ക് എക്സ്പ്രസ്' (Edsk Express) എന്ന പ്ലാറ്റ്ഫോം വഴി പഠനം നടത്തുന്ന വിദ്യാർഥികൾക്ക് വസ്തുനിഷ്ഠമായ ഉള്ളടക്കങ്ങളും ഡിജിറ്റൽ മീഡിയ സാക്ഷരതയും പ്രധാനം ചെയ്യുക എന്നതാണ് പ്രമുഖ വാർത്താ പ്ലാറ്റ്ഫോമുമായുള്ള പങ്കാളിത്തത്തിലൂടെ സാധ്യമാക്കുന്നത്. വിദ്യാർഥികളിലേക്ക് ആവശ്യമായ സമകാലിക വിഷയങ്ങളും ദൈനംദിന വാർത്തകളും നൽകി വായനയുടെ ലോകത്തേക്ക് അവരെ കൈപിടിച്ച് ഉയർത്തുന്നതിനും, വിശകലന ബുദ്ധിയും മാധ്യമ സാക്ഷരതയും വളർത്തുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

സത്യസന്ധമായ വാർത്തകൾ ഒരിക്കലും ന്യൂസ് റൂമുകളിൽ മാത്രമായി ഒതുങ്ങേണ്ടതല്ല; അത് ക്ലാസ് റൂമുകളിലേക്കും വിദ്യാർഥികൾക്കിടയിലേക്കും കടന്നുചെല്ലണമെന്നും, വിദ്യാർഥികൾക്കിടയിൽ ഡിജിറ്റൽ മീഡിയ സാക്ഷരത വളർത്തിയെടുക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ചടങ്ങിൽ സംസാരിച്ച പ്രതിനിധികൾ വ്യക്തമാക്കി.

കഴിഞ്ഞ മുപ്പത് വർഷത്തിനിടയിലെ വലിയ 'ടീം കാനഡ ദൗത്യം'

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ 'ടീം കാനഡ ദൗത്യം' എന്നാണ് സന്ദർശനത്തെ ഗ്ലോബൽ അഫയേഴ്സ് വിശേഷിപ്പിച്ചത്. 34 കരാറുകളിൽ മുംബൈയിലെ 11 എണ്ണവും ബെംഗളൂരിലെ 23 എണ്ണവുമാണ് ഉൾപ്പെടുന്നത്. എയറോസ്പേസും സ്പേസും, ക്ലീൻ ടെക്നോളജി, എനർജി ട്രാൻസിഷൻ, വിദ്യാഭ്യാസം, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ, ലൈഫ് സയൻസ്, ടൂറിസം എന്നീ മേഖലകളിലാണ് പ്രധാനമായും കരാർ ഉണ്ടാക്കിയിരിക്കുന്നത്. ടാറ്റാ പ്രൊജക്ട്സ്, ജിഎംആർ എയറോ ടെക്നിക്, അദാനി പോർട്സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായും ഐഐടി തിരുപ്പതി, ഐഐഎസ്ഇആർ തിരുപ്പതി, ഐഐടി റൂർക്കി തുടങ്ങിയ അക്കാദമിക സ്ഥാപനങ്ങളുമായാണ് കരാറിലെത്തിയിരിക്കുന്നത്.

(വിവരങ്ങൾക്ക് കടപ്പാട്: കാനഡ ഗ്ലോബൽ അഫയേഴ്സ്, ന്യൂസ് റിലീസ് ആൻഡ് ഫാക്ട്ഷീറ്റ്).

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: Toronto-based Geo-AI artificial intelligence company Deepspatial has signed crucial trade agreements with prominent Indian institutions, including IIT Tirupati Navavishkar I-Hub Foundation and a leading digital news platform, during the Team Canada Trade Mission in Bengaluru. The agreements aim to expand digital intelligence and foster digital media literacy among students while strengthening India-Canada technological cooperation.

#Deepspatial #IIT #CanadaTradeMission #GeoAI #DigitalIntelligence #TechnologyNews #Bengaluru #Kvartha #MalayalamNews #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Aisha F K
Aisha F K

9973 Articles

Tags

Share this story

wellfitindia