ക്രൂഡ് ഓയില്‍ ബാരലിന് 130 ഡോളര്‍ കടന്നു; 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്; ഇന്‍ഡ്യയില്‍ ഇന്ധന വില ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍
Mar 7, 2022, 10:21 IST
മുംബൈ: (www.kvartha.com 07.03.2022) യുക്രൈന് മേല്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളറാണ് നിലവില്‍ ക്രൂഡ് ഓയിലിന്റെ വില. ഇത് 14 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്. ഇതോടെ ഇന്‍ഡ്യയില്‍ ഇന്ധന വില വര്‍ധിച്ചേക്കുമെന്നാണ് സൂചന.
ബ്രന്റ് ക്രൂഡ് ഓയിലിന് ബാരലിന് 11.18 ഡോളര്‍ ഉയര്‍ന്ന് 129.3 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 9.47 ശതമാനമാണിത്. ജനുവരി ഒന്നിന് ബാരലിന് 89 ഡോളറായിരുന്നു ക്രൂഡ് ഓയിലിന്റെ വില. ഫെബ്രുവരി 22നാണ് വില 100 ഡോളര്‍ കടന്നത്.
അതേസമയം, ഇന്‍ഡ്യ വാങ്ങുന്ന ക്രൂഡ് ഓയില്‍ ബാസ്‌കറ്റിന്റെ തിങ്കളാഴ്ചത്തെ വില ബാരലിന് 117.39 ഡോളര്‍ ആണ്. 5.40 ഡോളര്‍ വില കൂടി. 4.82 ശതമാനം വര്‍ധനവാണിത്. ഇന്‍ഡ്യയില്‍ ഇന്ധന വില ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പെട്രോള്‍ വില ലിറ്ററിന് 22 രൂപ വരെ കൂടിയേക്കും.
ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ എണ്ണയുടെ എക്‌സൈസ് തീരുവ കുറക്കുന്ന കാര്യം കേന്ദ്ര സര്‍കാറിന്റെ പരിഗണനയിലാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നികുതി കുറച്ച് കേന്ദ്ര സര്‍കാര്‍ എണ്ണ വില താഴ്ത്തിയത്. വോടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഇന്ധന വില വീണ്ടും എണ്ണ കമ്പനികള്‍ ഉയര്‍ത്തിയേക്കുമെന്നാണ് റിപോര്‍ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.