കുട്ടികളിലെ കോവാക്‌സിന്‍ പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കും; സെപ്റ്റംബറിന് മുമ്പ് അന്തിമ അനുമതി പ്രതീക്ഷിക്കുന്നതായി ഭാരത് ബയോടെക്

 


ADVERTISEMENT


ഹൈദരാബാദ്: (www.kvartha.com 24.05.2021) ഭാരത് ബയോടെകിന്റെ കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ പരീക്ഷണം കുട്ടികളില്‍ ജൂണില്‍ തുടങ്ങിയേക്കുമെന്ന് അധികൃതര്‍. സെപ്റ്റംബറിന് മുമ്പ് അന്തിമ അനുമതി പ്രതീക്ഷിക്കുന്നതായും ഭാരത് ബയോടെക് അധികൃതര്‍ വ്യക്തമാക്കി. 

എയിംസ് ഡെല്‍ഹി, എയിംസ് പട്‌ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി രണ്ടു മുതല്‍ 18 വയസ് വരെ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുക. ഐ സി എം ആറിന്റെ സഹായത്തോടെയാണ് ഭാരത് ബയോടെക് കോവാക്‌സിന്‍ വികസിപ്പിച്ചത്. 
Aster_MIMS

കുട്ടികളിലെ കോവാക്‌സിന്‍ പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കും; സെപ്റ്റംബറിന് മുമ്പ് അന്തിമ അനുമതി പ്രതീക്ഷിക്കുന്നതായി ഭാരത് ബയോടെക്


കോവിഡ് വാക്‌സിന്‍ പരീക്ഷണം കുട്ടികളില്‍ നടത്താന്‍ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ കോവിഡ് വിദഗ്ധ സമിതി മേയ് 12ന് അനുമതി നല്‍കിയിരുന്നു. ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവിഡ് വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനികല്‍ ട്രയലിനാണ് അനുമതി നല്‍കിയിരുന്നത്.

Keywords:  News, National, India, Hyderabad, Vaccine, Health, Health and Fitness, Children, Trending, Technology, Business, Finance, COVID-19 vaccine: Bharat Biotech to begin Covaxin trial for 2-18 age group on June 1
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia