പാചക വാതക കണക്ഷന്‍ ഇനി ഏത് കമ്പനിയിലേക്കും മാറാം; സംവിധാനം ഉടന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 02.09.2021) പാചക വാതക കണക്ഷന്‍ ഇനി ഏത് കമ്പനിയിലേക്കും മാറാം. മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പോര്‍ട് ചെയ്യുന്നതുപോലെ തന്നെ പാചക വാതക ഉപഭോക്താക്കള്‍ക്ക് ഇനി സേവന ദാതാക്കളെയും മാറ്റാവുന്നതാണ്. അതിനുള്ള സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര സര്‍കാര്‍ വ്യക്തമാക്കി. പൊതുമേഖല കമ്പനികളെ ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.

പാചക വാതക കണക്ഷന്‍ ഇനി ഏത് കമ്പനിയിലേക്കും മാറാം; സംവിധാനം ഉടന്‍

പദ്ധതി നടപ്പിലായാല്‍, ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍(ഐഒസി), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍(എച്ച്പിസിഎല്‍), ഭാരത് പെട്രോളിയം കോര്‍പറേഷന്‍(ബിപിസിഎല്‍) എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഏത് കമ്പനിയിലേക്കുവേണമെങ്കിലും മാറാന്‍ കഴിയും. നിലവില്‍ ഒരു കമ്പനിയുടെ തന്നെ വിതരണ ശൃംഖലയിലേക്ക് ഓണ്‍ലൈനായി മാറാനുള്ള സൗകര്യമാണുള്ളത്.

മൂന്ന് കമ്പനികളുടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉള്‍പെടുത്തിയുള്ള സോഫ്റ്റ് വെയര്‍ ഇതിനായി ഉടനെ വികസിപ്പിക്കുമെന്നും സര്‍കാര്‍ വൃതങ്ങള്‍ സൂചിപ്പിച്ചു. ജൂലായ് ഒന്നിലെ കണക്കനുസരിച്ച് രാജ്യത്ത് 29.11 കോടി പാചക വാതക ഉപഭോക്താക്കളാണുള്ളത്.

Keywords: Cooking gas users may get to switch service providers, New Delhi, News, Business, Technology, Mobile Phone, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia