Cooking Gas | സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതകവില വര്‍ധിപ്പിച്ചു; സിലിന്‍ഡറിന് 1000 കടന്നു
May 7, 2022, 07:34 IST
തിരുവനന്തപുരം: (www.kvartha.com) വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന സാധാരണക്കാരനെ വലച്ച് പാചകവാതകവിലയും വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിന്‍ഡറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിന്‍ഡറിന്റെ വില. ഇനി 1006.50 രൂപയില്ലാതെ സിലിന്‍ഡര്‍ എടുക്കാനാവില്ല.
കഴിഞ്ഞ ദിവസം വാണിജ്യ സിലിന്‍ഡറുകളുടെ വിലയും കൂട്ടിയിരുന്നു. 2359 രൂപയാണ് വാണിജ്യ സിലിന്‍ഡറിന്റെ ഇപ്പോഴത്തെ വില. 103 രൂപയുടെ വര്‍ധനവാണ് വാണിജ്യ സിലിന്‍ഡറിന് ഉണ്ടായത്. കഴിഞ്ഞ നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിന്‍ഡറുകള്‍ക്ക് വര്‍ധിപ്പിച്ചത്.
ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ലൊടിച്ച് ഗാര്‍ഹിക സിലിന്‍ഡറിനും വിലകൂട്ടിയത്. പെട്രോള്‍ ഡീസല്‍ ഇന്ധന വിലയില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് വലിയ തരിച്ചടിയാണ് തുടര്‍ച്ചയായുണ്ടാകുന്ന വില വര്‍ധനയും.
അതേസമയം, രാജ്യത്ത് ഇന്ധനവിലയില്‍ മാറ്റമില്ല. മാര്‍ച് മുതല്‍ ഏപ്രില്‍ ആറ് വരെ പ്രധാന നഗരങ്ങളിലുടനീളം എണ്ണ വിപണന കംപനികള്‍ 14 തവണ വില വര്‍ധിപ്പിച്ചിരുന്നു. അതിനുശേഷം ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.
ഡെല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 105.41 രൂപയ്ക്കുംഡീസല്‍ ലിറ്ററിന് 96.67 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 120.51 രൂപയ്ക്കും ഒരു ലിറ്റര്‍ ഡീസല്‍ 104.77 രൂപയ്ക്കും വാങ്ങാം. കൊല്‍കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 115.12 രൂപയും ഒരു ലിറ്റര്‍ ഡീസല്‍ ലിറ്ററിന് 99.83 രൂപയുമാണ്. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 110.85 രൂപയും ഡീസല്‍ ലിറ്ററിന് 100.94 രൂപയും നല്‍കണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.