Holidays | ജീവനക്കാരുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ 11 ദിവസത്തെ അവധി നല്‍കി മീഷോ

 


ന്യൂഡെല്‍ഹി: (www.kvartha.com) ജീവനക്കാരുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധി നല്‍കി മീഷോ. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ ഒന്നുവരെയാണ് അവധി നല്‍കിയിരിക്കുന്നത്. ഇത് ആദ്യമായല്ല മീഷോ തൊഴിലാളികള്‍ക്ക് അവധി നല്‍കുന്നത്. കഴിഞ്ഞവര്‍ഷവും ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് കംപനി അവധി അനുവദിച്ചിരുന്നു.

Holidays | ജീവനക്കാരുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ 11 ദിവസത്തെ അവധി നല്‍കി മീഷോ

തിരക്കുള്ള ഉത്സവകാല വില്‍പനയക്ക് ശേഷം ജോലിയില്‍ നിന്ന് പൂര്‍ണമായും വിട്ട് നില്‍ക്കാനും അത് വഴി അവരുടെ മാനസിക ക്ഷേമത്തിന് മുന്‍ഗണന നല്‍കാനുമാണ് അവധി നല്‍കുന്നതെന്ന് മീഷോ വ്യക്തമാക്കിയിട്ടുണ്ട്.

നല്ല മാനസീകാരോഗ്യത്തിനും അതുവഴി ജോലി മെച്ചപ്പെടുത്തുന്നതിനും തൊഴിലിടങ്ങളില്‍ നിന്നുള്ള താല്‍കാലിക വിടുതല്‍ അത്യാവശ്യമാണെന്നും അതാണ് അവധി നല്‍കിയതെന്നും മീഷോ സ്ഥാപകനും സി ടി ഒ യുമായ സഞ്ജീവ് ബാണ്‍വാള്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ അനന്തമായ വെല്‍നെസ് അവധി, 30 ദിവസത്തെ ലിംഗമാറ്റ അവധി, എന്നിവയും മീഷോ പ്രഖ്യാപിച്ചിരുന്നു.

Keywords: Company Announces 11-Day Break For Employees. Because, Mental Health, New Delhi, News, Business, Holidays, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia