പുതുവത്സരത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം; വാണിജ്യ പാചകവാതക സിലിന്‍ഡെറിന്റെ വില കുറച്ചു
Jan 1, 2022, 14:41 IST
കൊച്ചി: (www.kvartha.com 01.01.2022) വാണിജ്യ പാചകവാതക സിലിന്‍ഡെറിന് പൊതുമേഖലാ കമ്പനികള്‍ വില കുറച്ചു. വിലക്കുറവ് പുതുവത്സരദിനം മുതല്‍ പ്രാബല്യത്തില്‍. 19 കിലോഗ്രാം വരുന്ന സിലിന്‍ഡെറിന് 102.50 രൂപയാണ് കുറച്ചത്. ഇതോടെ ഡെല്‍ഹിയില്‍ ഒരു വാണിജ്യ സിലിന്‍ഡെറിന്റെ വില 1998.5 രൂപയാകും.
വില കുറച്ചത് റസ്റ്റോറന്റുകള്‍ക്കും, ചായക്കടകള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. വാണിജ്യ സിലിന്‍ഡെറിന് ഡിസംബറില്‍ 100 രൂപയും നവംബറില്‍ 266 രൂപയും വര്‍ധിപ്പിച്ചിരുന്നു.
അതേസമയം, ഗാര്‍ഹിക പാചകവാതക സിലിന്‍ഡെറിന്റെ വിലയില്‍ മാറ്റമില്ല. 14.2 കിലോ ഗ്രാം, 5kg, 10kg വരുന്ന സിലിന്‍ഡെറുകള്‍ക്കും വില കുറച്ചിട്ടില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.