ഇനി വ്യാജനെ പേടിക്കേണ്ട; മൈക്രോ ചിപ് ഘടിപ്പിച്ച ഇ-പാസപോര്‍ട് ഉടന്‍ വരുന്നു; ഇമിഗ്രേഷന്‍ നടപടികള്‍ അനായാസം പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കുമെന്ന് വിദേശകാര്യ സെക്രടറി

 




ന്യൂഡെല്‍ഹി: (www.kvartha.com 07.01.2022) രാജ്യത്ത് ഇലക്ട്രോണിക്ക് മൈക്രോ ചിപുകള്‍ ഉള്‍കൊള്ളുന്ന അതിസുരക്ഷയുള്ള ഇ-പാസ്‌പോര്‍ട് സംവിധാനം ഏര്‍പെടുത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. ഇമിഗ്രേഷന്‍ നടപടികള്‍ അനായാസം പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കുമെന്ന് വിദേശകാര്യ സെക്രടറി സഞ്ജയ് ഭട്ടാചാര്യ അറിയിച്ചു. വിവരങ്ങള്‍ ചോര്‍ത്താനോ പാസ്‌പോര്‍ട് വ്യാജമായി നിര്‍മിക്കാനോ സാധിക്കാത്ത വിധമായിരിക്കും നിര്‍മാണം.

പാസ്‌പോര്‍ട് സംബന്ധമായ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഇ-പാസ്‌പോര്‍ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. ഇന്‍ഡ്യ ഇ- പാസ്‌പോര്‍ടിലേക്ക് മാറുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ വക്കിലാണ് നാമെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. 2019 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ചിപുകളുള്ള ഇ-പാസ്‌പോര്‍ട് സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. 

ഇനി വ്യാജനെ പേടിക്കേണ്ട; മൈക്രോ ചിപ് ഘടിപ്പിച്ച ഇ-പാസപോര്‍ട് ഉടന്‍ വരുന്നു; ഇമിഗ്രേഷന്‍ നടപടികള്‍ അനായാസം പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കുമെന്ന് വിദേശകാര്യ സെക്രടറി


പൗരന്‍മാരുടെ വ്യക്തി വിവരങ്ങള്‍ ഇ-പാസ്‌പോര്‍ടുകളിലെ ചിപുകളില്‍ ഡിജിറ്റലായി സ്റ്റോര്‍ ചെയ്യപ്പെടും. ഇത് പാസ്‌പോര്‍ട് ബുക്‌ലെറ്റുമായും ബന്ധിപ്പിച്ചിരിക്കും. ഈ വിവരങ്ങളില്‍ എന്തെങ്കിലും കൃത്രിമം കാണിക്കാന്‍ ശ്രമിച്ചാല്‍ പാസ്‌പോര്‍ട് പരിശോധനകളില്‍ ഇത് പിടിക്കപ്പെടും. ഇത് പാസ്‌പോര്‍ട് തട്ടിപ്പിന് തടയിടുകയും പരിശോധനകള്‍ കൂടുതല്‍ ആധികാരികവും വേഗത്തിലുമാക്കാനും സഹായിക്കും.

ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കാനായി നാസികിലെ ഇന്‍ഡ്യാ സെക്യൂരിറ്റി പ്രസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപേക്ഷാ രീതികളില്‍ മാറ്റമില്ല. രാജ്യത്താകെ 555 പാസ്‌പോര്‍ട് കേന്ദ്രങ്ങളും 36 പാസ്‌പോര്‍ട് ഓഫീസുകളും, 93 പാസ്‌പോര്‍ട് സേവ കേന്ദ്രങ്ങളും 426 പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട് സേവ കേന്ദ്രങ്ങളും ഉണ്ട്. ഇവയെല്ലാം ഇനി ഇ- പാസ്‌പോര്‍ട് ശ്യംഖലയുടെ ഭാഗമാവും.

2021 ല്‍ ഇ- പാസ്‌പോര്‍ടുകള്‍ നടപ്പാക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും കോവിഡ് മൂലമുള്ള പ്രതിസന്ധികള്‍ മൂലം നീണ്ടുപോവുകയായിരുന്നു.

Keywords:  News, National, India, New Delhi, Passport, Technology, Business, Finance, Prime Minister, Coming Soon: Chip-enabled e-Passports to Allow Smooth Passage through Immigration Globally
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia