ആഴക്കടലിലെ മത്സ്യസമ്പത്ത് വാരിക്കൂട്ടാന്‍ ഇനി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ ബോട്ടും

 


കൊച്ചി: (www.kvartha.com 31.01.2018) തമിഴ്‌നാട് മത്സ്യതൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനായുള്ള 16 ട്യൂണ ലോങ് ലൈനിങ് ഗില്‍നെറ്റിങ് ബോട്ടുകള്‍ നിര്‍മിക്കാനുള്ള ധാരണാപത്രത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് ഒപ്പുവെച്ചു. കേന്ദ്രസര്‍ക്കാരിന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും സാമ്പത്തിക സഹായത്തോടെ 'നീല വിപ്ലവം'(ബ്ലൂ റെവല്യൂഷന്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബോട്ടുകളുടെ നിര്‍മാണം.

ജനുവരി 29ന് നടന്ന കരാര്‍ ഒപ്പിടല്‍ ചടങ്ങിലും തുടര്‍ന്ന് നടന്ന സ്റ്റീല്‍ കട്ടിങ് സെറിമണിയിലും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായര്‍, തമിഴ്‌നാട് മത്സ്യബന്ധന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജി സമീരന്‍ ഐ.എ.എസ്, തമിഴ്‌നാട് സര്‍ക്കാരിന്റെയും മത്സ്യബന്ധന വകുപ്പിന്റെയും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെയും കേന്ദ്ര ഫിഷറീസ് ടെക് നോളജിയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 ആഴക്കടലിലെ മത്സ്യസമ്പത്ത് വാരിക്കൂട്ടാന്‍ ഇനി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ ബോട്ടും

2020തോടുകൂടി പാല്‍ക് കടലിടുക്കിലെ ട്രോളിങ്ങ് കുറച്ചു ആഴക്കടല്‍ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുക എന്ന പദ്ധതി തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. സമുദ്രാതിര്‍ത്ഥിയുടെ ലംഘനത്തിന്റെ പേരില്‍ പാല്‍ക് കടലിടുക്കില്‍ മത്സ്യബന്ധനത്തിന് പോകുന്ന തമിഴ്‌നാട് മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന തടവിലാക്കിയിട്ടുണ്ട്.

പുതുതായി നിര്‍മ്മിക്കുന്ന ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ ഉപയോഗിച്ച് പാല്‍ക് കടലിടുക്കില്‍ നിന്നും മാറി ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുവാന്‍ തൊഴിലാളികള്‍ക്ക് സഹായകരമാകും.

ഇതാദ്യമായാണ് മത്സ്യബന്ധന യാന നിര്‍മാണ രംഗത്തേക്ക് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചുവടുവയ്ക്കുന്നത്. സമുദ്ര വ്യവസ്ഥിതിക്ക് വലിയ ആഘാതമേല്‍പ്പിക്കുന്ന ട്രോളിങ് ബോട്ടുകള്‍ക്ക് ബദലായി ഉപയോഗിക്കാന്‍ കഴിയും വിധത്തിലാണ് 'ട്യൂണ ലോങ് ലൈനേഴ്‌സി'ന്റെ നിര്‍മാണം.

പുതിയ മേഖലയിലേക്കുള്ള കടന്നുവരവിന് മുന്നോടിയായി പൈലറ്റ് പ്രോജക്ടായാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 16 ബോട്ടുകള്‍ നിര്‍മിക്കുന്നത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി(സി.ഐ.എഫ്.ടി)യുമായി സഹകരിച്ചാണ് നിര്‍മാണം. 22 മീറ്റര്‍ നീളമുള്ള ബോട്ടുകള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെ സബ് സിഡിയോടെയാകും ഉപഭോക്താക്കള്‍ക്ക് നല്‍കുക. പരമാവധി 56 ലക്ഷം രൂപ വരെ സബ് സിഡിയായി ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cochin Shipyard signs contract for Tuna Long Lining & Gillnetting Fishing Vessels, Kochi, News, Business, Technology, Fishermen, Boats, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia