ഇനി പൂര്‍വസ്ഥിതിയിലേക്ക്; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വേനല്‍ക്കാല ഷെഡ്യൂള്‍ ഞായറാഴ്ച മുതല്‍; പ്രതിവാരം 1190 സര്‍വീസുകള്‍

 



കൊച്ചി: (www.kvartha.com 23.03.2022) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡ്യയില്‍ നിന്നും നിര്‍ത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാര്‍ച് 27 മുതല്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (സിയാല്‍) വേനല്‍ക്കാല വിമാന സമയക്രമം പ്രഖ്യാപിച്ചു. 27 മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള സമയക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സിയാലിന്റെ വേനല്‍ക്കാല സമയ പട്ടികയില്‍ പ്രതിവാരം 1190 സര്‍വീസുകള്‍ ഇടം പിടിച്ചിട്ടുണ്ട്. വേനല്‍കാല സമയ പട്ടിക പ്രാബല്യത്തില്‍  വരുന്നതോടെ കൊച്ചിയില്‍ നിന്നും 20 എയര്‍ലൈനുകള്‍  രാജ്യാന്തര സര്‍വീസുകള്‍ നടത്തും. ഇതില്‍ 16 എണ്ണം വിദേശ വിമാന കമ്പനികള്‍ ആണ്.

ദുബൈലേക്ക് മാത്രം ആഴ്ചയില്‍ 44 വിമാനങ്ങളാണ് കൊച്ചിയില്‍ പറന്നുയരുക. അബൂദബിയിലേക്ക് -42, ലന്‍ഡനിലേക്ക് -3, ബാങ്കോകിലേക്ക് - 4 എന്നിങ്ങനെ പ്രതിവരാ സര്‍വീസുകള്‍ ഉണ്ട്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് എയര്‍ ഏഷ്യ ബെര്‍ഹാദ്  ക്വാലാ ലംപൂര്‍ സര്‍വീസ് നടത്തുന്നത്. ആഭ്യന്തര വിമാന സര്‍വീസുകളുടെ  കാര്യത്തിലും പുതിയ വേനല്‍കാല സമയ പട്ടികയില്‍ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്‍ഡ്യന്‍ വിമാന കംപനി ആയ ഇന്‍ഡിഗോ ആണ് രാജ്യന്തര സര്‍വീസുകളില്‍ മുന്നില്‍. ഇന്‍ഡിഗോ ആഴ്ചയില്‍ 42 പുറപ്പെടല്‍ സര്‍വീസ് നടത്തും. എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്- 38, എയര്‍ ഏഷ്യ ബെര്‍ഹാദ് -21, ഇതിഹാദ്- 21, എമിറേറ്റ്‌സ്- 14, ഒമാന്‍ എയര്‍- 14, ഖത്വര്‍ എയര്‍- 14, സഊദി അറേബ്യന്‍ -14, കുവൈത് എയര്‍ 8, തായ് എയര്‍ ഏഷ്യ -4, ശ്രീലങ്കന്‍- 10, ഗള്‍ഫ് എയര്‍- 7, ഫ്ളൈ ദുബൈ- 3, സിങ്കപൂര്‍ എയര്‍ലൈന്‍സ് -7, സ്പൈസ് ജറ്റ് -6 എന്നിങ്ങനെ ആണ് പ്രമുഖ എയര്‍ലിനുകളുടെ പ്രതിവാര പുറപ്പെടല്‍ സര്‍വീസുകള്‍.

ഇന്‍ഡ്യയിലെ 13 നഗരങ്ങളിലേക്ക് കൊച്ചിയില്‍ നിന്ന് വിമാനങ്ങള്‍ ഉണ്ടാവും. ആഴ്ചയില്‍ ഡെല്‍ഹിയിലേക്ക് -63, മുംബൈയിലേക്ക് -55, ഹൈദരാബാദിലേക്ക്-  39, ചെന്നൈയിലേക്ക്-  49, ബെഗ്‌ളൂറിലേക് 79, കല്‍കത്തയിലേക്ക്- 7 സര്‍വീസുകള്‍ ഉണ്ടാവും. 

പൂനെ, തിരുവനന്തപുരം മൈസൂരു, കണ്ണൂര്‍, ഹുബ്ലി, അഗതി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വീസ് ഉണ്ടാകും.

ഇനി പൂര്‍വസ്ഥിതിയിലേക്ക്; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വേനല്‍ക്കാല ഷെഡ്യൂള്‍ ഞായറാഴ്ച മുതല്‍; പ്രതിവാരം 1190 സര്‍വീസുകള്‍


കോവിഡ് കാലഘട്ടത്തില്‍ യാത്ര സുഗമമാകാന്‍ സിയാല്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി വിമാന കംപനികളുടെ വിശ്വാസം വര്‍ധിച്ചതാണ് വേനല്‍കാല സമയ പട്ടികയിലെ സര്‍വീസുകളുടെ എണ്ണം കൂടാന്‍ കാരണമായത് എന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് അറിയിച്ചു.

കോവിഡ് പൂര്‍വകാലഘട്ടത്തില്‍ പ്രതിവര്‍ഷം 1 കോടി യാത്രക്കാരെ കൈകാര്യം ചെയ്ത വിമാനത്താവളം ആയിരുന്നു കൊച്ചി. കോവിഡ് കാലഘട്ടത്തില്‍ സുഗമമായ യാത്ര ഉറപ്പാക്കാന്‍ സിയാല്‍ നടത്തിയ പദ്ധതികള്‍ ദേശിയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതിന്റെ ഫലമായി 2021യില്‍ 43 ലക്ഷത്തില്‍ അധികം പേര്‍ കൊച്ചിയിലൂടെ യാത്ര ചെയ്തു. 2020നെ അപേക്ഷിച്ചു 10 ലക്ഷത്തോളം യാത്രക്കാരുടെ വര്‍ധനവാണ് 2021ല്‍ ഉണ്ടായത്.

Keywords:  News, Kerala, State, Kochi, Kochi Airport, Kochi News, Top-Headlines, Travel, Passenger, Travel & Tourism, Flight, Flight Schedule, Business, Finance, Cochin Airport to facilitate 1190 flights per week starting from Sunday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia