കുറ്റ്യാടി, മാഹി പുഴകളെ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിന്റെ നിര്‍മാണം 5 റീചുകളിലായി പുരോഗമിച്ചുവരികയാണെന്ന് മുഖ്യമന്ത്രി

 




തിരുവനന്തപുരം: (www.kvartha.com 10.08.2021) ദേശീയ ജലപാതയിലെ പ്രധാന ലിങ്ക് കനാലായ കുറ്റ്യാടി, മാഹി പുഴകളെ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിന്റെ നിര്‍മാണം 5 റീചുകളിലായി പുരോഗമിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

റീച് 1 ല്‍ കനാല്‍ നിര്‍മാണത്തിനുള്ള 29.9 ഏകര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹിക ആഘാത പഠനവും വിദഗ്ധ സമിതിയുടെ നിര്‍ദേശവും ലഭിച്ചിട്ടുണ്ട്. ഇതിനാവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. മൂഴിക്കല്‍ ലോക്-കം-ബ്രിഡ്ജിന്റെ നിര്‍മാണം 2022 ഡിസംബറിനകം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കന്നിനട പാലത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. രണ്ട് നടപ്പാലങ്ങളില്‍ ഒരെണ്ണം പൂര്‍ത്തിയായി. രണ്ടാമത്തേത് ഒക്ടോബര്‍ 31 നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

റീച് II ല്‍ ആഴം, വീതി കൂട്ടല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കോട്ടപ്പള്ളി പാലം പുനര്‍നിര്‍മാണത്തിനുള്ള സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കി. ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിച്ചുവരുന്നു. നാല് നടപ്പാലങ്ങളില്‍ രണ്ടെണ്ണം പൂര്‍ത്തിയായിട്ടുണ്ട്.

കുറ്റ്യാടി, മാഹി പുഴകളെ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിന്റെ നിര്‍മാണം 5 റീചുകളിലായി പുരോഗമിച്ചുവരികയാണെന്ന് മുഖ്യമന്ത്രി


റീച് III ല്‍ കനാല്‍ നിര്‍മാണം പുരോഗമിച്ചുവരുന്നു. രണ്ട് പാലങ്ങളുടേയും നടപ്പാലങ്ങളുടേയും നിര്‍മാണം പൂര്‍ത്തിയായി. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ചെരിയപൊയില്‍ അക്വാഡക്ട് സ്പാനുകള്‍ പുനര്‍നിര്‍മിക്കേണ്ടതുണ്ട്.

റീച് IV ല്‍ ആഴം കൂട്ടല്‍ പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. വെങ്ങോലി പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. തളിയാംവള്ളി പാലത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വൈകാതെ പൂര്‍ത്തിയാക്കാനാകും. നാല് നടപ്പാലങ്ങളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി.

റീച് V ല്‍ കനാല്‍ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിച്ചുവരുന്നു. വീതി കൂട്ടുന്നതിനായി 37.56 ഏകര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. കരിങ്ങാലിമുക്ക് ലോക്-കം-ബ്രിഡ്ജിന്റെ നിര്‍മാണം നടന്നുവരുന്നു. പാലം, നടപ്പാലം എന്നിവയുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്.

2025 നകം വടകര-മാഹി കനാലിനെ ദേശീയ ജലപാതാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള സത്വരനടപടികളാണ് നടന്നുവരുന്നതെന്ന് കെപി കുഞ്ഞമ്മത്കുട്ടി മാസ്റ്ററിന്റെ സബ്മിഷന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി.

Keywords:  News, Kerala, State, Thiruvananthapuram, Chief Minister, Pinarayi Vijayan, Transport, Technology, Business, Finance, CM's reply to KP Kunhammathkutty Master's submission

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia