തമിഴ്‌നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ സമ്മാനമായി 2500 രൂപ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി പളനിസ്വാമി
Dec 20, 2020, 11:09 IST
ചെന്നൈ: (www.kvartha.com 20.12.2020) വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആഘോഷിക്കാന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ സമ്മാനമായി 2500 രൂപ വീതം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. സംസ്ഥാനത്തെ 2.6 കോടി അരി കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ പാക്കേജിന്റെ പ്രയോജനം ലഭിക്കും. ജനുവരി നാല് മുതല്‍ തുക വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 14നാണ് പൊങ്കല്‍. 1000 രൂപ ആയിരുന്നു കഴിഞ്ഞ വര്‍ഷം നല്‍കിയത്.
Keywords: News, National, India, Chennai, Tamilnadu, Chief Minister, Farmers, Ration Shop, Business, Finance, CM announces Pongal bonanza: Rs 2,500 in cash, gift hampers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.