നിരന്തര പരിശ്രമത്തില്‍ അവസാനം അവന്‍ വിജയം തൊട്ടു; എന്‍ഫീല്‍ഡിന്റെ അവശിഷ്ടങ്ങള്‍കൊണ്ട് ഇലക്ട്രിക് ബൈക് നിര്‍മിച്ച് 9-ാം ക്ലാസുകാരന്‍

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 18.09.2021) നിരന്തര പരിശ്രമത്തില്‍ അവസാനം ആ 9-ാം ക്ലാസുകാരന്‍  വിജയത്തിലെത്തി. ഇലക്ട്രിക് സൈകിള്‍ നിര്‍മിക്കാനുള്ള ശ്രമമാണ് പൂവണിഞ്ഞത്. റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍കൊണ്ട് പുതിയൊരു ഇലക്ട്രിക് ബൈകാണ് ഈ മിടുക്കന്‍ നിര്‍മിച്ചത്. ഡെല്‍ഹി സുഭാഷ്‌നഗറിലെ സര്‍വോദയ ബാലവിദ്യാലയത്തിലെ രാജന്‍(15) ആണ് ഇ വി ബൈക് നിര്‍മിച്ചത്.
Aster_MIMS

കോവിഡ് 19 ലോക്ഡൗണ്‍ കാലത്ത് രാജന്‍ മെകാനികുകള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുകയും ബൈക് നിര്‍മാണം പഠിക്കുകയും ചെയ്തു. 'എന്റെ താമസസ്ഥലത്തിനടുത്തുള്ള മോടോര്‍ ഷോപില്‍ പോയി സാങ്കേതിക കാര്യങ്ങളെപറ്റി ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു'-രാജന്‍ പറഞ്ഞു. 

ഇ-ബൈക് ഉണ്ടാക്കുന്ന കാര്യത്തില്‍ അവന്‍ എന്നോട് കള്ളം പറഞ്ഞിരുന്നു. ഒരു ബൈക് റീസൈകിള്‍ ചെയ്യാന്‍ സ്‌കൂളില്‍ നിന്ന് അസൈന്‍മെന്റ് ലഭിച്ചെന്ന് കള്ളം പറഞ്ഞാണ് അവന്‍ ഇ-ബൈക് ഉണ്ടാക്കിയതെന്ന് പിതാവ് ദശരഥ് ശര്‍മ്മ എ എന്‍ ഐയോട് പറഞ്ഞു. കുട്ടിക്കാലം മുതല്‍ രാജന് ഇലക്ട്രോണിക് സാധനങ്ങള്‍ ഉപയോഗിച്ച് കളിക്കാന്‍ ഇഷ്ടമായിരുന്നെന്നും പിതാവ് വെളിപ്പെടുത്തി. 

'എനിക്ക് വാഹനം നിര്‍മിക്കാന്‍ കഴിയില്ലെന്ന് എന്റെ പിതാവിന് ആശങ്കയുണ്ടായിരുന്നു. പക്ഷേ അമ്മ പൂര്‍ണമായും പിന്തുണ നല്‍കിയിരുന്നു'-രാജന്‍ കൂട്ടിച്ചേര്‍ത്തു.

നിരന്തര പരിശ്രമത്തില്‍ അവസാനം അവന്‍ വിജയം തൊട്ടു; എന്‍ഫീല്‍ഡിന്റെ അവശിഷ്ടങ്ങള്‍കൊണ്ട് ഇലക്ട്രിക് ബൈക് നിര്‍മിച്ച് 9-ാം ക്ലാസുകാരന്‍


'വെല്‍ഡിങ്ങിനിടെ പലതവണ അവന് പരിക്കേറ്റിരുന്നു. ജോലിത്തിരക്ക് കാരണം പ്രൊജക്റ്റില്‍ അവനെ സഹായിക്കാന്‍ എനിക്ക് സമയമില്ലായിരുന്നു. മുഴുവന്‍ സമയവും അവന്‍ തനിച്ചായിരുന്നു. സര്‍കാര്‍ ആവശ്യമായ പിന്തുണ നല്‍കിയാല്‍ അവന് രാജ്യത്തിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്'-ദശരഥ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

പുതിയ ബൈക്കിന് പണമായിട്ട് 45,000 രൂപ മാത്രമേ ചിലവായുള്ളു എന്ന് കുട്ടി പറയുന്നു. വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ മൂന്ന് മാസവും വാഹനം അസംബ്ലി ചെയ്യാന്‍ 3 ദിവസവുമാണ് എടുത്തത്. 

നിരന്തര പരിശ്രമത്തില്‍ അവസാനം അവന്‍ വിജയം തൊട്ടു; എന്‍ഫീല്‍ഡിന്റെ അവശിഷ്ടങ്ങള്‍കൊണ്ട് ഇലക്ട്രിക് ബൈക് നിര്‍മിച്ച് 9-ാം ക്ലാസുകാരന്‍




അതേസമയം ഇതിനുമുന്‍പ് ഒരു ഇലക്ട്രിക് സൈകിള്‍ നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് ഫലവത്തായില്ല. സൈകിളിന്റെ സ്പീഡ് കണ്‍ട്രോള്‍ യൂണിറ്റ് നിര്‍മിക്കുന്നതില്‍ പരാജയപ്പെടുകയും അന്ന് ആ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ രാജന് അപകടം പറ്റുകയും പരിക്കേല്‍കുകയും ചെയ്തിരുന്നു.   

Keywords:  News, National, India, New Delhi, Bike, Student, Vehicles, Auto & Vehicles, Technology, Business, Finance, Class 9 student uses scraps of Royal Enfield to make e-bike in Delhi
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia