Flight | പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: സൗദി അറേബ്യയിലേക്ക് വെറും 5000 രൂപയ്ക്ക് യാത്ര ചെയ്യാം
റിയാദ്: (KVARTHA) സൗദി അറേബ്യയിലെയും യുഎഇയിലെയും വിവിധ നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ച് സൗദി എയര്‍ലൈന്‍ ഫ് ളൈനാസ്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന ഈ സര്‍വീസില്‍ റിയാദ്, ദുബായ്, അബുദാബി, ഷാര്‍ജ, മദീന തുടങ്ങിയ സ്ഥലങ്ങളിലേക്ക് വളരെ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം എന്നതാണ് പ്രത്യേകത.
അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് മദീനയിലേക്ക് 249 ദിര്‍ഹം (ഏകദേശം 5000 രൂപ), ദുബായ് വേള്‍ഡ് സെന്‍ട്രല്‍ നിന്ന് റിയാദിലേക്ക് 239 ദിര്‍ഹം (ഏകദേശം 5000 രൂപ), അബുദാബിയില്‍ നിന്ന് ജിദ്ദയിലേക്ക് 365 ദിര്‍ഹം (ഏകദേശം 8000 രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
2020ലെ കണക്കുകള്‍ പ്രകാരം, യുഎഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ പുറപ്പെടുന്നത് സൗദി അറേബ്യയിലേക്കാണ്. അന്താരാഷ്ട്ര വിപണിയില്‍ രാജ്യത്തിന്റെ ഓഹരി 30 ശതമാനമാണ്. യുഎഇയിലേക്കുള്ള വിമാനങ്ങളുടെ വരവില്‍ 14 ശതമാനം വിഹിതവുമായി ഇന്ത്യയ്ക്കൊപ്പം സൗദി ഒന്നാം സ്ഥാനത്താണ്.
സെപ്റ്റംബറോടെ, യുഎഇയിലെ നാല് പ്രധാന വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്ന ഏക സൗദി എയര്‍ലൈന്‍ ആയി ഫ് ളൈനാസ് മാറും. 1,500ലധികം പ്രതിവാര ഫ് ളൈറ്റുകളാണ് എയര്‍ലൈനുള്ളത്. 2007ല്‍ പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 78 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഫ് ളൈനാസിന്റെ സേവനം ഉപയോഗിച്ചത്.
ഈ പുതിയ സര്‍വീസ് പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരിക്കും. കുറഞ്ഞ ചിലവില്‍ സൗദി അറേബ്യയിലേക്ക് സുഗമമായി യാത്ര ചെയ്യാന്‍ ഈ സൗകര്യം സഹായിക്കും.
#Flynas #SaudiArabia #UAE #BudgetTravel #Kerala #TravelDeals