പ്ലാസ്റ്റിക് നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സര്‍കാര്‍; 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം
Aug 13, 2021, 18:47 IST
ന്യൂഡെല്‍ഹി: (www.kvartha.com 13.08.2021) പ്ലാസ്റ്റിക് നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സര്‍കാര്‍. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പെടുത്തി. ഈ വര്‍ഷം സെപ്റ്റംബര്‍ 30 മുതലാണ് നിരോധനം നിലവില്‍ വരുന്നത് . നിലവില്‍ 50 മൈക്രോണ്‍ ആണ് അനുവദനീയ പരിധി. 2022 ഡിസംബര്‍ 31 മുതല്‍ ഇത് 120 മൈക്രോണായി ഉയര്‍ത്തും.
പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പ്, ഗ്ലാസ്, ട്രേ, തവി, മിഠായിക്കവര്‍, ക്ഷണക്കത്ത്, സിഗരറ്റ് പായ്കെറ്റ്, പ്ലാസ്റ്റിക് പതാക, മിഠായി സ്റ്റിക്, ഐസ്ക്രീം സ്റ്റിക്, പ്ലാസ്റ്റിക് ഇയര്‍ ബഡ്, ബലൂണ്‍ സ്റ്റികുകള്‍, തീന്മേശയില് ഉപയോഗിക്കുന്ന ഫോര്‍ക്, കത്തി, സ്പൂണ്‍, സ്ട്രോ, 100 മൈക്രോണില്‍ താഴെയുള്ള പിവിസി ബാനറുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പെടും.
പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിര്‍മാര്‍ജനത്തിന് സംസ്ഥാനങ്ങള്‍ കര്‍മസമിതി രൂപീകരിക്കണം. സംസ്ഥാനതല പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ദേശീയതലത്തിലും കര്‍മസമിതി രൂപീകരിക്കമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്പന, ഉപയോഗം എന്നിവ 2022 ജൂലൈ ഒന്നു മുതല്‍ നിരോധിച്ചുകൊണ്ട് ഭേദഗതി ചെയ്ത നിയമങ്ങള്‍ കേന്ദ്രം പുറത്തിറക്കി.
പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പ്, ഗ്ലാസ്, ട്രേ, തവി, മിഠായിക്കവര്‍, ക്ഷണക്കത്ത്, സിഗരറ്റ് പായ്കെറ്റ്, പ്ലാസ്റ്റിക് പതാക, മിഠായി സ്റ്റിക്, ഐസ്ക്രീം സ്റ്റിക്, പ്ലാസ്റ്റിക് ഇയര്‍ ബഡ്, ബലൂണ്‍ സ്റ്റികുകള്‍, തീന്മേശയില് ഉപയോഗിക്കുന്ന ഫോര്‍ക്, കത്തി, സ്പൂണ്‍, സ്ട്രോ, 100 മൈക്രോണില്‍ താഴെയുള്ള പിവിസി ബാനറുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പെടും.
പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിര്‍മാര്‍ജനത്തിന് സംസ്ഥാനങ്ങള്‍ കര്‍മസമിതി രൂപീകരിക്കണം. സംസ്ഥാനതല പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ദേശീയതലത്തിലും കര്‍മസമിതി രൂപീകരിക്കമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
Keywords: Centre notifies amended rules for single-use plastic items, New Delhi, News, Business, Environmental problems, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.