വിമാനത്താവളത്തില്‍ നിന്ന് വന്ന വിമാനത്തില്‍ തന്നെ തിരിച്ചയച്ച അഫ്ഗാന്‍ എംപിക്ക് അടിയന്തര വിസ അനുവദിച്ച് ഇന്‍ഡ്യ
Aug 27, 2021, 10:57 IST
ന്യൂഡെല്‍ഹി: (www.kvartha.com 27.08.2021) ഈ മാസം 20 ന് ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ച അഫ്ഗാന്‍ എംപിക്ക് അടിയന്തര വിസ നല്‍കി ഇന്‍ഡ്യ. അഫ്ഗാന്‍ വനിത എംപി രംഗിന കര്‍ഗര്‍ക്കാണ് അടിയന്തര വിസ അനുവദിച്ചത്.
നയതന്ത്ര പാസ്പോര്‍ട് കാണിച്ചിട്ടും വന്ന വിമാനത്തില്‍ തന്നെ തിരിച്ചയച്ചുവെന്ന് 2010 മുതല്‍ അഫ്ഗാന്‍ പാര്‍ലമെന്റ് അംഗമായ കര്‍ഗര്‍ പരാതി ഉന്നയിച്ചിരുന്നു. ഇന്‍ഡ്യയില്‍നിന്നും താന്‍ ഇത് പ്രതീക്ഷിച്ചില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഡെല്‍ഹിയിലെ ആശുപത്രിയിലേക്ക് വന്നതായിരുന്നുവെന്നും മടക്ക ടികെറ്റുണ്ടായിട്ടും വന്ന വിമാനത്തില്‍ത്തന്നെ തിരിച്ചയച്ചെന്നുമായിരുന്നു രംഗിന കര്‍ഗര്‍ ആരോപിച്ചത്.
തുടര്‍ന്ന് സംഭവം വാര്‍ത്തയായതോടെയാണ് പ്രശ്നപരിഹാരത്തിനായി ഇന്‍ഡ്യ നടപടിയെടുത്തത്. ഇതിന് പിന്നാലെയാണ് തങ്ങള്‍ക്ക് പിഴവ് സംഭവിച്ചതാണെന്ന് വിശദീകരിച്ച് വിദേശകാര്യമന്ത്രാലയം അടിയന്തര വിസ അനുവദിച്ചത്.
അതിനിടെ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. സ്‌ഫോടനത്തില്‍ 13 യു എസ് സൈനികരും കൊല്ലപ്പെട്ടു. 143 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ദാഇശ് ഏറ്റെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.