കേരള ബാങ്ക് എടിഎമുകളില്‍ നിന്നും പണം തട്ടി; നഷ്ടമായത് രണ്ടേമുക്കാല്‍ ലക്ഷം രൂപ

 



തിരുവനന്തപുരം: (www.kvartha.com 11.08.2021) കേരള സര്‍കാരിന്റെ മേല്‍നോട്ടത്തില്‍ കേരള ബാങ്കിന്റെ എ ടി എമുകളില്‍ നിന്ന് പണം തട്ടി. തിരുവനന്തപുരം, കാസര്‍കോട്, കോട്ടയം ജില്ലകളിലെ കേരള ബാങ്ക് എ ടി എമില്‍ നിന്നാണ് തട്ടിപ്പ് നടന്നതെന്നാണ് വിവരം. വിവിധ എ ടി എമുകളില്‍ നിന്നും രണ്ടേ മുക്കാല്‍ ലക്ഷം രൂപയാണ് നഷ്ടമായിരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

മറ്റ് ബാങ്കുകളുടെ വ്യാജ എ ടി എം കാര്‍ഡുപയോഗിച്ചാണ് പണം തട്ടിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മറ്റ് ബാങ്കുകളുടെ എ ടി എം കാര്‍ഡുപയോഗിച്ച് കേരള ബാങ്കിന്റെ എ ടി എമില്‍ നിന്നും പണം പിന്‍വലിക്കുന്നത് താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.

കേരള ബാങ്ക് എടിഎമുകളില്‍ നിന്നും പണം തട്ടി; നഷ്ടമായത് രണ്ടേമുക്കാല്‍ ലക്ഷം രൂപ


കിഴക്കേക്കോട്ടയിലെയും നെടുമങ്ങാടെയും എ ടി എമുകളില്‍ നിന്നും ഉള്‍പെടെ ആകെ മൂന്ന് ലക്ഷത്തോളം രുപ നഷ്ടപ്പെട്ടെന്നാണ് പരാതി. എ ടി എമുകളില്‍ നിന്നും കഴിഞ്ഞ മൂന്നു ദിവസമായി പണം നഷ്ടമാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഏത് ബാങ്കിന്റെ കാര്‍ഡുപയോഗിച്ചും മറ്റ് ബാങ്കുകളുടെ എ ടി എമില്‍ നിന്നും പണം പിന്‍വലിക്കാം. എന്നാല്‍ എ ടി എം ഏതു ബാങ്കിന്റെ ആണോ, ആ ബാങ്കിന്റെ അകൗണ്ടില്‍ നിന്നുമായിരിക്കും പണം പിന്‍വലിക്കപ്പെടുക. വൈകിട്ട് റിസര്‍വ് ബാങ്കിന്റെ സോഫ്റ്റ്വെയര്‍ വഴി പണം പിന്‍വലിച്ച ആളിന്റെ അകൗണ്ടില്‍ നിന്നും ബാങ്കിന്റെ അകൗണ്ടില്‍ പണം എത്തും. എന്നാല്‍ ഇവിടെ വൈകുന്നേരം പണം എത്താതായതോടെയാണ് തട്ടിപ്പിനെകുറിച്ച് ബാങ്ക് അധികൃതര്‍ മനസിലാക്കുന്നത്.

അതേസമയം ബാങ്കിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഉത്തര്‍പ്രദേശില്‍ ബാങ്ക് അകൗണ്ടുള്ളവരാണ് കേരള ബാങ്ക് എ ടി എമില്‍ നിന്നും പണം പിന്‍വലിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പ് വിവരം പുറത്ത് വരുമ്പോഴും ഉപഭോക്താക്കള്‍ക്ക് നഷ്ടം ഉണ്ടാകില്ലെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്.

Keywords:  News, Kerala, State, Thiruvananthapuram, ATM, Bank, ATM card, Fraud, Cash, Finance, Business, Technology, Cash snatches from Kerala Bank ATMs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia