Air India CEO | കാംപ്‌ബെല്‍ വില്‍സനെ എയര്‍ ഇന്‍ഡ്യ സിഇഒ ആയി നിയമിച്ചു
May 12, 2022, 18:00 IST
ന്യൂഡെല്‍ഹി: (www.kvartha.com) 50 കാരനായ കാംപ്‌ബെല്‍ വില്‍സനെ എയര്‍ ഇന്‍ഡ്യയുടെ സിഇഒയും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. നിലവില്‍ സിംഗപൂര്‍ എയര്‍ലൈന്‍സിന്റെ അനുബന്ധ കംപനിയായ സ്‌കൂടിന്റെ സിഇഒയാണ് കാംപ്‌ബെല്‍. വില്‍സന്റെ നിയമനത്തിന് എയര്‍ ഇന്‍ഡ്യ ബോര്‍ഡ് അംഗീകാരം നല്‍കിയതായി ടാറ്റ സന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം എയര്‍ ഇന്‍ഡ്യയില്‍ ചേരും. എയര്‍ ഇന്‍ഡ്യയെ നയിക്കാനും ടാറ്റാ ഗ്രൂപിന്റെ ഭാഗമാകാനും തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് വില്‍സന്‍ പറഞ്ഞു. ന്യൂസീലന്‍ഡ് സ്വദേശിയായ വില്‍സന് 26 വര്‍ഷത്തെ വ്യോമയാന വ്യവസായ വൈദഗ്ധ്യമുണ്ടെന്നും എയര്‍ ഇന്‍ഡ്യ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
ടര്‍കിഷ് എയര്‍ലൈന്‍ ചെയര്‍മാന്‍ ആയിരുന്ന ഇല്‍കര്‍ ഐസിയെ എംഡിയായി നിയമിക്കാന്‍ നേരത്തെ എയര്‍ ഇന്‍ഡ്യാ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം പിന്‍മാറുകയായിരുന്നു.
വില്‍സന്‍ 2011ല്‍ സ്‌കൂടിന്റെ സ്ഥാപക സിഇഒ ആയിരുന്നു. 2016 വരെ സ്‌കൂടിനെ നയിച്ചു. പിന്നീട് സിംഗപൂര്‍ എയര്‍ലൈന്‍സിന്റെ സെയില്‍സ് ആന്‍ഡ് മാര്‍കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 2020 ഏപ്രിലില്‍ സ്‌കൂടിന്റെ സിഇഒ ആയി തിരിച്ചെത്തുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.