Auto, Taxi Fares | സംസ്ഥാനത്ത് ഓടോ, ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായി; മിനിമം ബസ് ചാര്‍ജ് 10 രൂപ; വിജ്ഞാപനം ഉടന്‍
Apr 20, 2022, 11:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ബസ്, ഓടോ, ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി. നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബസുകളുടെ മിനിമം നിരക്ക് 10 രൂപയാക്കി. കിലോമീറ്ററിന് നിരക്ക് 1ഒരു രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. നിരക്ക് വര്‍ധന സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.
ഓടോ മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്നും 30 ആക്കും. ടാക്സി മിനിമം ചാര്‍ജ് 200 ആക്കും. മെയ് ഒന്ന് മുതല്‍ നിരക്ക് വര്‍ധന നിലവില്‍ വന്നേക്കും. വിദ്യാര്‍ഥികളുടെ നിരക്ക് പരിഷ്ക്കരിക്കുന്നത് പഠിക്കാന്‍ കമീഷനെ വയ്ക്കും.
ജസ്റ്റിസ് രാമചന്ദ്രന് കമീഷന് ശുപാര്‍ശ പ്രകാരം മാര്ച് 30 ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം നിരക്ക് വര്‍ധനയ്ക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. വിഷു, ഈസ്റ്റര്‍ അടക്കമുള്ള ആഘോഷങ്ങള്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നു സര്‍കാര്‍.
സംസ്ഥാനത്ത് നാല് വര്‍ഷത്തിന് ശേഷമാണ് ബസ് ചാര്‍ജ് മിനിമം നിരക്ക് വര്‍ധിപ്പിക്കുന്നത്. 2018ലാണ് മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് എട്ടാക്കി ഉയര്‍ത്തിയത്. എന്നാല്‍ കിലോമീറ്റര്‍ നിരക്ക് 2021ല്‍ കൂട്ടിയിരുന്നു. കിലോമീറ്ററിന് 70 പൈസ എന്നുള്ളത് 90 പൈസയാക്കിയാണ് അന്ന് ഉയര്‍ത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

