Business sector | പലിശ നിരക്ക് വര്‍ധനവ് വ്യാപാര മേഖലയ്ക്ക് തിരിച്ചടിയെന്ന് അഡ്വ.എസ് അബ്ദുല്‍ നാസര്‍
Dec 8, 2022, 18:39 IST
കൊച്ചി: (www.kvartha.com) പണപ്പെരുപ്പം നിയന്ത്രണത്തിലാക്കേണ്ടത് ആവശ്യകതയാണെങ്കിലും തുടരെയുള്ള പലിശ നിരക്ക് വര്‍ധനവ് വിപണിക്ക് തിരിച്ചടിയായെന്ന് ഓള്‍ ഇന്‍ഡ്യ ജം ആന്‍ഡ് ജുവലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ അഡ്വ.എസ് അബ്ദുല്‍ നാസര്‍.
വ്യാപാര മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത തളര്‍ചയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. രണ്ടു പ്രളയവും, കോവിഡും വരുത്തിയ വിനാശത്തില്‍ നിന്നും തിരികെയെത്താന്‍ വ്യാപാര മേഖലയ്ക്കാകുന്നില്ല. ജനങ്ങളുടെ വാങ്ങല്‍ ശേഷിയില്‍ വലിയ കുറവ് സംഭവിച്ചിരിക്കുന്നു. തൊഴിലും, വരുമാനവും വര്‍ധിക്കുകയും, നികുതി ഇളവുകള്‍ നല്‍കുകയും ചെയ്‌തെങ്കില്‍ മാത്രമേ വ്യാപര മേഖലയില്‍ ഉണര്‍വ് പ്രകടമാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞദിവസമാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. കേരളത്തിലെ മൂന്നില്‍ രണ്ട് കുടുംബങ്ങളും വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ബാങ്ക് ലോണ്‍ എടുത്തിട്ടുള്ളവരാണ്. കഴിഞ്ഞ ആറു മാസത്തിനിടെ അഞ്ച് തവണയാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ ബാങ്കുകളുടെ ലോണ്‍ തിരിച്ചടവ് തുക വര്‍ധിച്ചതോടെ വിപണിയിലേക്കുള്ള പണമൊഴുക്ക് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്.
വ്യാപാര മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത തളര്‍ചയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. രണ്ടു പ്രളയവും, കോവിഡും വരുത്തിയ വിനാശത്തില്‍ നിന്നും തിരികെയെത്താന്‍ വ്യാപാര മേഖലയ്ക്കാകുന്നില്ല. ജനങ്ങളുടെ വാങ്ങല്‍ ശേഷിയില്‍ വലിയ കുറവ് സംഭവിച്ചിരിക്കുന്നു. തൊഴിലും, വരുമാനവും വര്‍ധിക്കുകയും, നികുതി ഇളവുകള്‍ നല്‍കുകയും ചെയ്‌തെങ്കില്‍ മാത്രമേ വ്യാപര മേഖലയില്‍ ഉണര്‍വ് പ്രകടമാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Keywords: Adv. S. Abdul Nasar says interest rate hike is blow to business sector, Kochi, News, Business Man, Business, RBI, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.