Budget | മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പരിധി ഉയർത്തി; സ്ത്രീകൾക്ക് പുതിയ സമ്പാദ്യ പദ്ധതി; 7.5 ശതമാനം പലിശ; ബജറ്റിൽ വലിയ പ്രഖ്യാപനം
Feb 1, 2023, 12:45 IST
ന്യൂഡെൽഹി: (www.kvartha.com) മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പരിധി 15 ലക്ഷത്തിൽനിന്ന് 30 ലക്ഷമാക്കി ഉയർത്തിയതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ചെറുകിട സമ്പാദ്യ പദ്ധതിയായ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ (POMIS) പരിധിയും കൂട്ടി.
മാസവരുമാനമുള്ളവർക്കുള്ള നിക്ഷേപ പരിധി 4.5 ലക്ഷത്തിൽനിന്ന് ഒമ്പത് ലക്ഷമാക്കി വർധിപ്പിച്ചു. ജോയിന്റ് അക്കൗണ്ടുകൾക്കുള്ള നിക്ഷേപ പരിധി ഒമ്പത് ലക്ഷത്തിൽനിന്ന് 15 ലക്ഷമാക്കി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് (Mahila Samman Saving Certificate) പദ്ധതി തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. രണ്ടു വർഷമാണ് കാലാവധി. രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.5 ശതമാനം പലിശ ലഭിക്കും.
ഈ നീക്കം വലിയൊരു വിഭാഗം ജനങ്ങൾക്ക് ഏറെ സഹായകരമാവുമെന്നതിനാൽ പാർലമെന്റംഗങ്ങൾ കരഘോഷത്തോടെയാണ് ഇത് സ്വീകരിച്ചത്.
Keywords: News,New Delhi,Budget,Budget meet,Budget-Expectations-Key-Announcement,Union minister,Finance,Business,Top-Headlines,Latest-News,Trending, Union Budget: Maximum deposit limit for senior citizens
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.