Announcement | ജനുവരിയില്‍ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കും; സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ കൂട്ടിയതോടെ ബി എസ് എന്‍ എലിലേക്കുള്ള ആളുകളുടെ ഒഴുക്ക് കൂടിയെന്ന് ഉന്നത ഉദ്യോഗസ്ഥന്‍

 
BSNL, 5G, India, telecom, network, tariff hikes, customers
Watermark

Image Credit: Facebook / BSNL

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

'സര്‍വത്ര വൈഫൈ' എന്ന പേരില്‍ സ്ഥലം മാറിപ്പോവുന്ന ഉപഭോക്താക്കള്‍ക്ക് വൈഫൈ കണക്ടിവിറ്റി തുടര്‍ന്നും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും അവതരിപ്പിച്ചു.

ന്യൂഡെല്‍ഹി: (KVARTHA) അടുത്ത വര്‍ഷം ജനുവരിയില്‍ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി ബി എസ് എന്‍ എലിലെ ഉന്നത ഉദ്യോഗസ്ഥന്‍. രാജ്യത്ത് ഇനിയും 4ജി സേവനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നെറ്റ് വര്‍ക്ക് അപ് ഗ്രേഡ് ചെയ്യുന്നതിനുള്ള വേഗമേറിയ ജോലികളിലാണ് ബിഎസ്എന്‍എല്‍ എന്നും  സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ കൂട്ടിയതോടെ ബി എസ് എന്‍ എലിലേക്കുള്ള ആളുകളുടെ ഒഴുക്ക് കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Aster mims 04/11/2022

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ബി എസ് എന്‍ എല്‍ പ്രിന്‍സിപ്പള്‍ ജനറല്‍ മാനേജര്‍ എല്‍ ശ്രീനു ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബി എസ് എന്‍ എല്‍ ഒരു പ്ലാനിന്റേയും നിരക്ക് വര്‍ധിപ്പിക്കില്ലെന്നും പകരം ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സേവനം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


4ജി നെറ്റ് വര്‍ക്കുകള്‍ 5ജിയിലേക്ക് അപ് ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ശ്രീനു നല്‍കിയത്. 4ജി സേവനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് അപ് ഗ്രേഡ് ചെയ്യാനും ഗുണമേന്മയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുമുള്ള ശ്രമത്തിലാണ് ബി എസ് എന്‍ എല്‍ എന്നും അടുത്ത വര്‍ഷം ജനുവരിയില്‍ മകര സംക്രാന്തിയോടെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതിയെന്നും ശ്രീനുവിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ടവറുകള്‍ അപ് ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ കമ്പനികളുടെ നിരക്കുവര്‍ധനവുമായി ബന്ധപ്പെട്ട് പ്രതികരിച്ച അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ മാത്രം 12000 പേര്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയിലൂടെ ബി എസ് എന്‍ എലിലേക്ക് വന്നതായും വെളിപ്പെടുത്തി. 


'സര്‍വത്ര വൈഫൈ' എന്ന പേരില്‍ സ്ഥലം മാറിപ്പോവുന്ന ഉപഭോക്താക്കള്‍ക്ക് വൈഫൈ കണക്ടിവിറ്റി തുടര്‍ന്നും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും ബി എസ് എന്‍ എല്‍ അവതരിപ്പിച്ചു.

#BSNL #5G #India #telecom #network #technology
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script