BrahMos missile | ബ്രഹ്മോസ് സൂപര്‍സോണിക് ക്രൂയിസ് മിസൈലിന്റെ വ്യത്യസ്ത വകഭേദങ്ങള്‍ വിജയകരമായി പരീക്ഷിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com) ഐഎന്‍എസ് ഡെല്‍ഹിയില്‍ നിന്നും ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സിന്റെ (IAAF) മുന്‍നിര പോര്‍ വിമാനമായ ജെറ്റ് സുഖോയ്-30 എംകെഐയില്‍ നിന്നും ബ്രഹ്മോസ് സൂപര്‍സോണിക് ക്രൂയിസ് മിസൈലിന്റെ വ്യത്യസ്ത വകഭേദങ്ങള്‍ ചൊവ്വാഴ്ച വിജയകരമായി പരീക്ഷിച്ചു. ഇന്‍ഡ്യന്‍ നേവിയുടെ മുന്‍നിര ഗൈഡഡ് മിസൈല്‍ വാഹിനിയാണ് ഐഎന്‍എസ് ഡെല്‍ഹി.

BrahMos missile | ബ്രഹ്മോസ് സൂപര്‍സോണിക് ക്രൂയിസ് മിസൈലിന്റെ വ്യത്യസ്ത വകഭേദങ്ങള്‍ വിജയകരമായി പരീക്ഷിച്ചു

നവീകരിച്ച മോഡുലാര്‍ ലോഞ്ചറില്‍ നിന്ന്, ഐഎന്‍എസ് ഡെല്‍ഹി ആദ്യമായി നടത്തിയ ബ്രഹ്മോസ് പരീക്ഷണം വിജയകരമായി. ഫ്രണ്ട് ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ നിന്നുള്ള സംയോജിത നെറ്റ് വര്‍ക് കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളുടെ മികവിനൊപ്പം ബ്രഹ്മോസിന്റെ ലോംഗ് റേഞ്ച് സ്‌ട്രൈകും വീണ്ടും പ്രകടമാക്കി. 'ഈ വിജയം ആത്മനിര്‍ഭര്‍ ഭാരതിന്റെ മറ്റൊരു നേട്ടമാണെന്ന്' നാവികസേന ട്വീറ്റ് ചെയ്തു.

അതിനിടെ, ഇന്‍ഡ്യന്‍ വ്യോമസേന ചൊവ്വാഴ്ച കിഴക്കന്‍ കടല്‍ത്തീരത്ത് സുഖോയ് -30 എംകെഐ വിമാനത്തില്‍ നിന്ന് ബ്രഹ്മോസ് മിസൈലിന്റെ തത്സമയ വിക്ഷേപണം നടത്തി. ലക്ഷ്യമിട്ടിരുന്നത് ഡീ കമിഷന്‍ ചെയ്ത, നാവികസേന കപ്പലിനെയായിരുന്നു. അതിലേക്ക് മിസൈല്‍ നേരിട്ട് പതിച്ചു. നാവികസേനയുമായി സഹകരിച്ചാണ് ദൗത്യം ഏറ്റെടുത്തതെന്ന് ഐഎഎഫ് അറിയിച്ചു.

നാവികസേന മാര്‍ച് അഞ്ചിന് ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ വെച്ച് രഹസ്യ മിസൈല്‍ വാഹിനിയായ ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് ബ്രഹ്മോസ് സൂപര്‍സോണിക് ക്രൂയിസ് മിസൈലിന്റെ നൂതന പതിപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍, പടിഞ്ഞാറന്‍ കടല്‍ത്തീരത്ത്, ഇന്‍ഡ്യന്‍ നാവികസേന പുതുതായി നിയോഗിച്ച നിയന്ത്രണ-മിസൈല്‍ (Guided missile) വാഹിനി ഐഎന്‍എസ് വിശാഖപട്ടണത്തില്‍ നിന്ന് വിജയകരമായി പരീക്ഷിച്ച ബ്രഹ്മോസ്, പരമാവധി റേഞ്ചില്‍ ലക്ഷ്യമിട്ട കപ്പലില്‍ നേരിട്ട് പതിച്ചു.

Keywords: BrahMos missile successfully tested from Navy's INS Delhi, IAF's Sukhoi-30 MKI, New Delhi, Technology, Business, Military, Twitter, Video, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia