Update | ഇപിഎഫ്ഒയിൽ വലിയ മാറ്റങ്ങൾ: ക്ലെയിമുകൾ ഇനി എളുപ്പം!
ഇപിഎഫ്ഒ അംഗങ്ങൾക്ക് ക്ലെയിം പ്രോസസ്സിംഗിൽ വലിയ ആശ്വാസം.
പെൻഷൻ ക്ലെയിമുകൾ ഇനി വീട്ടിൽ നിന്ന് തന്നെ സെറ്റിൽ ചെയ്യാം.
യുഎൻഎൻ മതി, മറ്റ് ഡോക്യുമെന്റുകൾ ആവശ്യമില്ല.
ന്യൂഡൽഹി:(KVARTHA) ഇന്ത്യയിലെ കോടികണക്കിന് ഇപിഎഫ്ഒ വരിക്കാർക്ക് വലിയ സന്തോഷവാർത്ത. ഇനി മുതൽ പ്രൊവിഡൻറ് ഫണ്ട് ക്ലെയിമുകൾ സമർപ്പിക്കുന്നതും അംഗീകരിക്കുന്നതും വളരെ എളുപ്പമാകും. കാരണം, ഇപിഎഫ്ഒ ഐടി സംവിധാനം പൂർണമായും മെച്ചപ്പെടുത്തുകയാണ്. ഈ പുതിയ സംവിധാനം, ഇപിഎഫ്ഒ ഐടി സിസ്റ്റം 2.01 എന്നാണ് അറിയപ്പെടുന്നത്. പുതിയ സംവിധാനം അടുത്ത മൂന്ന് മാസത്തിനുള്ളിൽ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്താണ് ഈ പുതിയ സംവിധാനത്തിൽ ഉള്ളത്?
* സ്വയമേവയുള്ള ക്ലെയിം പ്രോസസ്സിംഗ്: ഇനി മുതൽ ക്ലെയിമുകൾ സമർപ്പിച്ചാൽ അത് സ്വയമേവ പരിശോധിച്ച് അംഗീകരിക്കും. അതായത്, നിങ്ങൾക്ക് ഓഫീസിൽ കയറി ഇറങ്ങേണ്ട ആവശ്യമില്ല. എല്ലാ ഡോക്യുമെന്റുകളും ശരിയാണെങ്കിൽ, ക്ലെയിം അംഗീകരിക്കപ്പെടുകയും നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്യും.
* യുഎഎൻ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ട്: നിങ്ങളുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) ഉപയോഗിച്ച് എല്ലാ ഇടപാടുകളും നടത്താം. ഇത് വളരെ സുരക്ഷിതവും എളുപ്പവുമാണ്. കൂടാതെ, ജോലി മാറുമ്പോൾ മെമ്പർ ഐഡി (എംഐഡി) കൈമാറേണ്ടതിൻ്റെ ആവശ്യകത ഇല്ലാതാക്കും.
* എളുപ്പമായ പേമെന്റുകൾ: പേമെന്റുകൾക്കും ക്ലെയിം സെറ്റിൽമെന്റിനുമായി കാര്യക്ഷമവും കേന്ദ്രീകൃതവുമായ ഒരു സംവിധാനം ഉണ്ടാകും. ക്ലെയിമുകൾ വളരെ വേഗത്തിൽ പ്രോസസ്സ് ചെയ്ത് പണം ലഭിക്കും. തൊഴിലുടമകൾക്കും എളുപ്പം: തൊഴിലുടമകൾക്കുള്ള നടപടിക്രമങ്ങളും ലളിതമാക്കും. പെൻഷൻ വിതരണം കേന്ദ്രീകൃതമാക്കി മാസത്തിൽ നടത്തും.
#EPFO #ProvidentFund #ClaimProcess #UAN #Pension #RetirementBenefits #DigitalIndia