US Tariffs | ചൈനീസ് ഇലക്ട്രിക് കാറുകൾക്ക് തീരുവ നാലിരട്ടി വർധിപ്പിച്ച് അമേരിക്ക; വിപണിയിൽ പ്രതിസന്ധി

 


വാഷിംഗ്ടൺ: (KVARTHA) ചൈനീസ് ഇലക്‌ട്രിക് വാഹനങ്ങൾ, നൂതന ബാറ്ററികൾ, സോളാർ ബാറ്ററികൾ, സ്റ്റീൽ, അലുമിനിയം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്ക് തീരുവ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിറക്കി. നാല് വർഷത്തെ അവലോകനത്തിന് ശേഷമാണ് ഈ നീക്കം. ഇലക്ട്രിക് വാഹനങ്ങളുടെ തീരുവ 25 ശതമാനത്തിൽ നിന്നാണ് 100 ശതമാനമായി വർധിപ്പിച്ചത്. സോളാർ ബാറ്ററികളിൽ ഇത് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായും അലുമിനിയം ഉൽപന്നങ്ങളുടെ നിരക്ക് 7.5 ശതമാനത്തിൽ നിന്ന് 25 ശതമാനമായുമാണ് കൂട്ടിയത്.

US Tariffs | ചൈനീസ് ഇലക്ട്രിക് കാറുകൾക്ക് തീരുവ നാലിരട്ടി വർധിപ്പിച്ച് അമേരിക്ക; വിപണിയിൽ പ്രതിസന്ധി

ചൈനീസ് സർക്കാർ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് സബ്സിഡി നൽകുന്നുണ്ട്. ഇത് അമേരിക്കൻ നിർമ്മാതാക്കൾക്ക് മത്സരിക്കാൻ പ്രയാസമുണ്ടാക്കുന്നുവെന്ന് അമേരിക്ക വാദിക്കുന്നു. അതേസമയം ഇതിന് രാഷ്ട്രീയ വശം കൂടിയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അമേരിക്കയോട് ആരാണ് കൂടുതൽ പ്രതികൂല നിലപാട് സ്വീകരിക്കുന്നതെന്ന് കാണിക്കാൻ ജോ ബൈഡനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപും തമ്മിൽ ചൂടേറിയ പ്രചാരണം നടക്കുന്നതിനിടയിലാണ് നിരക്ക് വർധനവ് വന്നിരിക്കുന്നത്.

ചൈനീസ് വാഹനങ്ങള്‍ അമേരിക്കയില്‍ എത്തുന്നത് തടയാനാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുമുണ്ട്. ഈ നടപടിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ എന്താണെന്ന് ഇപ്പോൾ വ്യക്തമല്ല. എന്നാൽ, ഇത് അമേരിക്കൻ ഉപഭോക്താക്കളെയും വാഹന വ്യവസായത്തെയും ബാധിക്കുകയും അമേരിക്ക-ചൈന വാണിജ്യ ബന്ധങ്ങളിൽ കൂടുതൽ സംഘർഷങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. നികുതി വർദ്ധനവ് ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ വില കാര്യമായി ഉയർത്തുമെന്നും ആശങ്കയുണ്ട്.

Keywords: News, World, Washington, US tariffs, USA News, Chinese, EV, Chinese Government, Electric Vehicle, Business,  Biden sharply hikes US tariffs on an array of Chinese imports.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia