ഇനി ലൈകിന്റെയും ഷെയറിന്റെയും പ്രളയമായിരിക്കും! മദ്യത്തിലെന്നപോലെ സമൂഹ മാധ്യമങ്ങളിലും വ്യാജന്‍മാര്‍ പെരുകിയപ്പോള്‍ ഫേസ്ബുകിലും ഇന്‍സ്റ്റഗ്രാമിലും സ്വന്തമായി അകൗണ്ട് തുടങ്ങി ബെവ്കോ
Oct 25, 2021, 08:44 IST
തിരുവനന്തപുരം: (www.kvartha.com 25.10.2021) മദ്യത്തിലെന്നപോലെ സമൂഹ മാധ്യമങ്ങളിലും വ്യാജന്‍മാരെക്കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ ബെവ്കോ അവസാനം ആ തീരുമാനത്തിലെത്തി. ഇനി ഫേസ്ബുകിലും ഇന്‍സ്റ്റഗ്രാമിലും ലൈകിന്റെയും ഷെയറിന്റെയും പ്രളയമായിരിക്കും. സമൂഹ മാധ്യമങ്ങളിലും ബെവ്കോ സ്വന്തമായി കഴിഞ്ഞ ദിവസം അകൗണ്ട് തുടങ്ങി.
വ്യാജന്‍ ഏറെനാളായി ബവ്‌റിജസ് കോര്‍പറേഷനെ പിന്തുടരുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ കോര്‍പറേഷന്റെ മുദ്രവച്ച് അകൗണ്ടുകള്‍ തുടങ്ങി വ്യാജ മദ്യബുകിങ്‌വരെ നടക്കുന്നു. വ്യാജ മദ്യ ബ്രാന്‍ഡുകളുടെ പരസ്യം കൊടുക്കുന്നു. പരാതി പറഞ്ഞും ആ വ്യാജന്‍മാരെ പൂട്ടിച്ചും മടുത്തപ്പോഴാണ് ബെവ്കോതന്നെ നേരിട്ട് ഇറങ്ങിയത്.
ബെവ്കോ ഷോപുകള്‍, വെയര്‍ഹൗസുകള്‍ തുടങ്ങിയവയുടെ എണ്ണവും ചിത്രങ്ങളും ഗ്രാഫിക്‌സും അകൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യക്കുപ്പിയുടെ പടവും ബ്രാന്‍ഡും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നത് കൊണ്ടാണ് പകരം ഗ്രാഫിക്‌സ് ഇറക്കിയത്.
ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാവുന്ന ഷോപുകളുടെ എണ്ണവും ചിത്രവും നല്‍കിയിട്ടുണ്ട്. വിലയും വിശദ വിവരങ്ങളും നോക്കാന്‍ വെബ് സൈറ്റ് ലിങ്കും നല്‍കി. ബെവ്കോയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിമിഷനേരം കൊണ്ട് ഇനി ഫേസ്ബുകിലും ഇന്‍സ്റ്റഗ്രാമിലും എത്തും.
നിലവില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പെടുത്തിയ 20 ബെവ്കോ ഷോപുകളില്‍ ബുക് ചെയ്ത് ലഭിക്കുന്ന സമയത്ത് ചെന്ന് ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം. ഫേസ്ബുക് അകൗണ്ടില്‍ ഇതിനും ലിങ്ക് നല്‍കിയിട്ടുണ്ട്. പൂര്‍ണമായും ഓണ്‍ലൈന്‍ ആകുന്നതോടെ ക്യൂ ഒഴിവാക്കാനാകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.