കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കും ഇനി ബീകണ്‍ ലൈറ്റ്

 



തിരുവനന്തപുരം: (www.kvartha.com 08.03.2022) ഇനി കെഎസ്ഇബിക്കും ബീകണ്‍ ലൈറ്റ്. കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കും ബീകണ്‍ ലൈറ്റ് ഉപയോഗിക്കാം. അതേസമയം ദുരന്ത നിവാരണത്തില്‍ പങ്കെടുക്കുന്നവരുടെ വാഹനത്തില്‍ ബീകണ്‍ ലൈറ്റിന് അനുമതിയില്ല.

എല്ലാ ഡയറക്ടര്‍മാര്‍ക്കും ചീഫ് എന്‍ജിനീയര്‍മാര്‍ക്കും ഡെപ്യൂടി ചീഫ് എന്‍ജിനീയര്‍മാര്‍ക്കും വിതരണ പ്രസരണ വിഭാഗം എക്സിക്യുടീവ് എന്‍ജിനീയര്‍മാര്‍ക്കും ലൈറ്റ് ഉപയോഗിക്കാമെന്ന് ഉത്തരവായി.

കെഎസ്ഇബി രൂപീകൃതമായിട്ട് 65 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ ഭാവിയിലേക്കുള്ള നിര്‍ണായക ചുവടുവയ്പുകള്‍ക്ക് തുടക്കം കുറിച്ച് 65 ഇവാഹനങ്ങളുടെ ഫ്ലാഗ്ഓഫ് കര്‍മം നടന്നു. 

അതേസമയം, അന്താരാഷ്ട്ര വനിതാ ദിനത്തില്‍ 65 ഇലക്ട്രിക് വാഹനങ്ങളില്‍ എട്ടെണ്ണം ആദ്യദിനം ഓടിച്ചത് വനിതകളാണ്. പട്ടം വൈദ്യുതിഭവനിലെ എട്ട് വനിതാ ഉദ്യോഗസ്ഥരാണ് വാഹനം ഓടിച്ചത്. 

കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കും ഇനി ബീകണ്‍ ലൈറ്റ്


'എര്‍ത് ഡ്രൈവ് വിമന്‍ റൈഡേഴ്സ്' എന്നാണ് ഇവര്‍ അറിയപ്പെടുകയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. നഗരത്തിലെ എട്ട് റൂടുകളില്‍, ഇലക്ട്രിക് കാറുകളില്‍ വനിതകളായ എന്‍ജിനീയര്‍മാരും, ഫിനാന്‍സ് ഓഫീസര്‍മാരും ഡ്രൈവര്‍മാരായി.

പരിസ്ഥിതി സൗഹൃദ ഹരിതോര്‍ജ സ്രോതസുകളിലേയ്ക്കുള്ള മാറ്റത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് കെഎസ്ഇബി വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്.

Keywords:  News, Kerala, State, Thiruvananthapuram, KSEB, Technology, Business, Finance, Electricity, Minister, Beacon light for KSEB vehicles
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia