Launch | രാജ്യത്ത് പുതിയ ഡെബിറ്റ് കാർഡ് അവതരിപ്പിച്ചു; ഉപഭോക്താക്കൾക്ക് വർഷം മുഴുവനും നിരവധി ആനുകൂല്യങ്ങൾ 

 
Bank of Baroda and EaseMyTrip Launch New Co-Branded Travel Debit Card
Bank of Baroda and EaseMyTrip Launch New Co-Branded Travel Debit Card

Image Credit: Facebook/ Bank of Baroda

● ഫ്ലൈറ്റ്, ഹോട്ടൽ, ഓൺലൈൻ ഷോപ്പിംഗ് എന്നിവയിൽ വലിയ കിഴിവുകൾ.
● നിരവധി സൗജന്യ സേവനങ്ങൾ.
● ബാങ്ക് ഓഫ് ബറോഡയുടെ ആദ്യത്തെ കോ-ബ്രാൻഡഡ് ട്രാവൽ കാർഡാണ്.

ന്യൂഡൽഹി: (KVARTHA) യാത്രയും വിനോദവും ഒന്നിച്ചു കൊണ്ടുവന്ന് ബാങ്ക് ഓഫ് ബറോഡയും ഈസ്‌മൈട്രിപ്പും ചേർന്ന് പുതിയൊരു ഡെബിറ്റ് കാർഡ്' പുറത്തിറക്കി. ഒരു പൊതുമേഖലാ ബാങ്ക് അവതരിപ്പിക്കുന്ന ആദ്യ കോ-ബ്രാൻഡഡ് ട്രാവൽ ഡെബിറ്റ് കാർഡാണിത്. യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരും ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരുമായ നിങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ ഈ കാർഡ് ഉപയോഗിച്ച് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കും. 

ഓൺലൈൻ ഷോപ്പിംഗിനും സിനിമകൾ കാണുന്നതിനും ഉപയോഗിക്കാവുന്ന വൗച്ചറുകൾ മുതൽ, നിങ്ങളുടെ പ്രിയപ്പെട്ട സിനിമകളും സീരിസുകളും എപ്പോൾ വേണമെങ്കിലും കാണാനുള്ള സബ്സ്‌ക്രിപ്‌ഷനുകൾ വരെ, ഈ കാർഡ് നിങ്ങളുടെ യാത്രകളെ കൂടുതൽ സുഖകരവും രസകരവുമാക്കും. ഏതു തുകയ്ക്കുള്ള യാത്രയായാലും നിങ്ങൾക്ക് ബുക്ക് ചെയ്യാം. 

ഒരുപാട് ആനുകൂല്യങ്ങൾ 

പ്രത്യേക ദിവസങ്ങളിൽ കിഴിവ് ലഭിക്കുന്നതിന് പകരം വർഷം മുഴുവനും ആനുകൂല്യങ്ങൾ നേടാനുള്ള സൗകര്യം ഇതിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. ആഭ്യന്തര, അന്തർദേശീയ വിമാന, ഹോട്ടൽ ബുക്കിംഗുകളിൽ 10% മുതൽ 15% വരെ വരെ കിഴിവ് ലഭിക്കും. ബസ് യാത്രകൾക്കും 10% കിഴിവ് ലഭ്യമാണ്.
എയർപോർട്ട് ട്രാൻസ്ഫറുകൾക്കും ഔട്ട്‌സ്റ്റേഷൻ ക്യാബ് ബുക്കിംഗിനും 10% കിഴിവ് ലഭിക്കും.

ഓരോ പാദത്തിലും രണ്ടുതവണ ആഭ്യന്തര എയർപോർട്ട് ലോഞ്ചിലേക്കും എല്ലാ വർഷവും രണ്ടുതവണ അന്താരാഷ്ട്ര ലോഞ്ചിലേക്കും നിങ്ങൾക്ക് സൗജന്യമായി പ്രവേശനം ലഭിക്കും. ഒ ടി ടി പ്ലാറ്റ് ഫോമുകളുടെ   (Amazon Prime, Zee5, Sony LIV) പ്രീമിയം വാർഷിക അംഗത്വം കൂടാതെ 12 മാസത്തേക്കുള്ള ഗാന പ്ലസ് സബ്‌സ്‌ക്രിപ്‌ഷനും നിങ്ങൾക്ക് സൗജന്യമായി ലഭിക്കും.

ബിഗ് ബാസ്‌ക്കറ്റ്, ബ്ലിങ്കിറ്റ്, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പുകളിൽ ഉപയോഗിക്കാവുന്ന വൗച്ചറുകൾ, ബുക്ക്‌മൈഷോയിൽ സിനിമ കാണാൻ പോകുമ്പോൾ 250 രൂപ വരെ ലാഭിക്കാനുള്ള അവസരം, സോമാറ്റോയിലും ആമസോണിലും പ്രതിമാസം കിഴിവ്, അഞ്ചുകോടി രൂപ വരെയുള്ള എയർ ഇൻഷുറൻസ് പരിരക്ഷ, 24x7 സഹായ സേവനങ്ങൾ... ഇതെല്ലാം ഈ കാർഡ് വാഗ്ദാനം ചെയ്യുന്നു.

#TravelDebitCard #BankofBaroda #EaseMyTrip #TravelBenefits #Discounts #OTTSubscriptions

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia