'1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങി'; പി വി അന്‍വറിന് ജപ്തി നോടീസ്
Feb 12, 2022, 11:04 IST
മലപ്പുറം: (www.kvartha.com 12.02.2022) പി വി അന്‍വര്‍ എം എല്‍ എയുടെ ഒരേകര്‍ ഭൂമി ജപ്തി ചെയ്യാന്‍ ആക്‌സിസ് ബാങ്ക് അന്‍വറിന് ജപ്തി നോടീസ് അയച്ചു. 1.14 കോടി രൂപയുടെ വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനാണ് നടപടിയെന്നാണ് വിവരം. ഒരേകര്‍ 40 സെന്റ് ഭൂമി ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോടീസ് നല്‍കി. ജപ്തി നടപടിയെക്കുറിച്ച് ആക്സിസ് ബാങ്ക് പത്രപ്പരസ്യം നല്‍കിയിട്ടുണ്ട്.
അന്‍വറിന്റെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണിപ്പാലയിലെ തടയണയ്ക്ക് കുറുകെ അനധികൃതമായി നിര്‍മിച്ച റോപ്വേയും ബോട് ജെട്ടിയും പൊളിക്കുന്നത് തുടരുകയാണ്.
റോപ് വേയും റോപ് വേ ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് തൂണുകളുമാണ് പൊളിച്ചു നീക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുളള ഓംബുഡ്‌സ്മാന്റെ നിര്‍ദേശാനുസരണമാണ് നടപടി. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് 1,47000 രൂപ ചിലവിട്ടാണ് ഈ പ്രവൃത്തി ചെയ്യുന്നത്. അനുമതിയില്ലാതെ നിര്‍മിച്ച റോപ് വേ 10 ദിവസത്തിനകം പൊളിച്ചു നീക്കാനാകുമെന്നാണ് പഞ്ചായത്തിന്റെ കണക്കുകൂട്ടല്‍.
എംഎല്‍എയുടെ കക്കാടംപൊയിലിലെ വിവാദമായ വാടര്‍തീം പാര്‍കില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണ. ഇതിന് കുറുകെയാണ് മലകളെ ബന്ധിപ്പിച്ച് നിര്‍മിച്ച റോപ്വേ. നിലമ്പൂര്‍ സ്വദേശി എം പി വിനോദ് 2017ല്‍ നല്‍കിയ പരാതിയിലാണ് അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്.
ഇതിനിടെ, നടപടിയെ വെല്ലുവിളിച്ചുകൊണ്ട് അന്‍വറും അനുയായികളും രംഗത്തെത്തി. വിഷയം എംഎല്‍എ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. ഒരു റോപ് വേ പോയാല്‍ രോമം പോകുന്നത് പോലെയെന്നായിരുന്നു പി വി അന്‍വര്‍ വെള്ളിയാഴ്ച ഫേസ്ബുകിലൂടെ പ്രതികരിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.