'അത് ബോധവല്‍കരണ സന്ദേശം': വാക്‌സിനേഷന്‍ സെര്‍ടിഫികറ്റുകളില്‍ പ്രധാനമന്ത്രിയുടെ ഫോടോ വച്ചതിനെ ന്യായീകരിച്ച് കേന്ദ്രസര്‍കാര്‍
Aug 11, 2021, 08:30 IST
ന്യൂഡെല്‍ഹി: (www.kvartha.com 11.08.2021) കോവിഡ് വാക്സിനേഷന്‍ സെര്‍ടിഫികറ്റില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രം ആവശ്യമാണോയെന്നും നിര്‍ബന്ധം ഉണ്ടോയെന്നും ചോദിച്ച് കോണ്‍ഗ്രസ് എംപി കുമാര്‍ കേത്കര്‍. കോവിഡ് വാക്‌സീന്‍ എടുത്തവര്‍ക്ക് നല്‍കുന്ന സെര്‍ടിഫികറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം ബോധവത്കരണത്തിന്റെ ഭാഗമെന്ന് കേന്ദ്ര സര്‍കാര്‍. രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സര്‍കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കേവിഡ് പ്രതിരോധ നടപടികളുടെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതിന് പൊതുജന താത്പര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്സിനേഷന്‍ സെര്‍ടിഫികറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ഇതിന് ഉത്തരമായി വ്യക്തമാക്കി.
വാക്‌സിന്‍ വിതരണത്തിന്റെ ധാര്‍മികതയും നൈതികതയും ജനത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍കാരിനുണ്ട്. അതിനാല്‍ തന്നെ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. വാക്സിനേഷന്‍ സെര്‍ടിഫികറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പെടുത്തിയിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് രാജ്യസഭയില്‍ കോണ്‍ഗ്രസ് ഈ ചോദ്യം ഉയര്‍ത്തിയത്.
കോവിന്‍ പോര്‍ടലില്‍ നല്‍കുന്ന വാക്സിനേഷന്‍ സെര്‍ടിഫികറ്റ് രൂപകല്‍പന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണെന്ന് മന്ത്രി പറഞ്ഞു. മുന്‍പ് ഏതെങ്കിലും സര്‍കാര്‍ ഇത്തരം നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും കേത്കര്‍ ചോദിച്ചു. എന്നാല്‍ ഇതിന് മറുപടി നല്‍കിയില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.