E - bicycles | 2 ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ച് വിര്‍ട്ടസ് മോട്ടോഴ്സ്; അതിവേഗ ചാര്‍ജിംഗും നിരവധി ഫീച്ചറുകളും; വിലയും സവിശേഷതകളും അറിയാം
Aug 8, 2023, 18:24 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിര്‍ട്ടസ് മോട്ടോഴ്സ് (Virtus Motors) തങ്ങളുടെ പുതിയ ആല്‍ഫ സീരീസ് ഇലക്ട്രിക് സൈക്കിളുകള്‍ ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചു. 'ആല്‍ഫ എ', 'ആല്‍ഫ ഐ' എന്നിങ്ങനെ രണ്ട് ഇലക്ട്രിക് സൈക്കിളുകളാണ് പുറത്തിറക്കിയത്. പരമ്പരാഗതവും ഇലക്ട്രിക് സൈക്കിളുകളും തമ്മിലുള്ള വിടവ് നികത്താന്‍ ഈ പുതിയ സീരീസ് സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
രണ്ട് ഇലക്ട്രിക് സൈക്കിളുകള്‍ക്കും 8.0 ആമ്പിയര്‍ അവര്‍ (Ah) ശേഷിയുള്ള ബാറ്ററിയാണുള്ളത്. സൈക്കിളിന് മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കും ഒരുക്കിയിട്ടുണ്ട്. കൂടാതെ സിംഗിള്‍ സ്പീഡ് ഡിസൈന്‍ എല്ലാത്തരം റോഡ് അവസ്ഥകളിലും സുഗമമായ യാത്ര നല്‍കുമെന്ന് കമ്പനി പറയുന്നു. ഈ സൈക്കിളുകളില്‍ നിരവധി ഉപയോക്തൃ സൗഹൃദ ഫീച്ചറുകളും ലഭ്യമാണ്. ഒരു ഇഞ്ച് എല്‍സിഡി സ്‌ക്രീനും പ്രത്യേകതയാണ്. ഈ ഡിസ്‌പ്ലേയില്‍ നിങ്ങള്‍ക്ക് തത്സമയ വിവരങ്ങള്‍ ലഭിക്കും.ബാറ്ററി ലെവല്‍, ഓഡോമീറ്റര്‍, സ്പീഡോമീറ്റര്‍ തുടങ്ങിയ വിവരങ്ങള്‍ ഇതിന്റെ ഡിസ്പ്ലേയില്‍ ലഭ്യമാണ്.
250 വാട്‌സ് ശേഷിയുള്ള ഇലക്ട്രിക് ഹബ് മോട്ടോര്‍ ആണ് സൈക്കിളിനുള്ളത്, അതില്‍ 36 വോള്‍ട് എട്ട് ആമ്പിയര്‍ അവര്‍ ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു. ഒരിക്കല്‍ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 30 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. അതേസമയം പെഡല്‍ പിന്തുണയോടെ ഇത് 60 കിലോമീറ്ററായി വര്‍ധിക്കുന്നു. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്. ഭാരം 20 കിലോ മാത്രമാണ്. ട്യൂബ് ടയറുകള്‍, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്ന സൈക്കിളില്‍ എംടിബി ഫ്രെയിമും ഇന്‍ബില്‍റ്റ് ബാറ്ററി പാക്കും ഉണ്ട്.
കമ്പനി ഏഴാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ സൈക്കിളുകള്‍ അവതരിപ്പിച്ചത്. അതിനാല്‍ ഇപ്പോള്‍ ഓഫര്‍ വിലയില്‍ ഇത് ലഭ്യമാണ്. സൈക്കിളിന്റെ യഥാര്‍ഥ വില 24,999 രൂപയാണ്, എന്നാല്‍ ആദ്യത്തെ 50 ഉപഭോക്താക്കള്‍ക്ക് ഈ സൈക്കിള്‍ 15,999 രൂപയ്ക്ക് ലഭിക്കും. ഇതിനുശേഷം അടുത്ത 100 ഉപഭോക്താക്കള്‍ക്ക് 17,999 രൂപ നിശ്ചയിച്ചിട്ടുണ്ട്. പ്രത്യേക കിഴിവ് കാലയളവില്‍, സൈക്കിള്‍ 19,999 രൂപയ്ക്ക് ലഭ്യമാകും. സൈക്കിള്‍ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്, അതില്‍ ചാരനിറവും നീലയും ഉള്‍പ്പെടുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം.

Keywords: Virtus Motors, Alpha A, Alpha I, Automobile, National News, Vehicles, Virtus Motors Alpha A and Alpha I electric bicycles launched in India.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.