Launch | കണ്ണൂരിൽ സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ടാറ്റ ഇവി സർവീസ് കേന്ദ്രവും സ്റ്റോറും പ്രവർത്തനം ആരംഭിച്ചു

 
south indias first tata ev service center and store opens i
south indias first tata ev service center and store opens i

Photo: Arranged

● ഇന്ത്യയിലും ആഗോളതലത്തിലും  ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നു.
● പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഇലക്ട്രിക് വാഹന പ്രോത്സാഹനം.

കണ്ണൂർ: (KVARTHA) സൗത്ത് ഇന്ത്യയിൽ ആദ്യമായി, ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി ഒരു സർവീസ് സെന്ററോട് കൂടിയ ടാറ്റ ഇവി സ്റ്റോര്‍ പ്രവർത്തനം ആരംഭിച്ചു. ഉത്തരമലബാറിലെ ടാറ്റ മോട്ടോഴ്സിന്റെ അംഗീകൃത ഡീലറായ വിപണിയിലും വില്പനാനന്തര സേവനത്തിലും ശ്രദ്ധേയരായ കെവിആര്‍ ഡ്രീം വെഹിക്കിള്‍സ് ആണ് ഈ പുതിയ സെന്റർ തുറന്നത്. കണ്ണൂർ താഴെ ചൊവ്വയിൽ സ്ഥിതി ചെയ്യുന്ന ഈ സെന്ററിൽ അത്യാധുനിക സംവിധാനങ്ങളും പരിശീലനം ലഭിച്ച ടെക്‌നീഷ്യൻമാരും ഉണ്ട്. ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് മികച്ച സർവീസ് തന്നെ ഇവിടെ നിന്ന് ലഭിക്കുമെന്ന് കെവിആര്‍ ഡ്രീം വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ സുജിത്ത് റാം പാറയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ടാറ്റ മോട്ടോഴ്‌സിന്റെ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) വിവേക് ശ്രീവാസ്തുവാണ് പുതിയ ഷോറൂമിന്റെയും സർവീസ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ടാറ്റ മോട്ടോഴ്‌സിന്റെ ദേശീയ സർവീസ് മേധാവി അമിത് ഗോയൽ, ഇലക്ട്രിക് വാഹന നെറ്റ്‌വർക്ക് മേധാവി പ്രമോദ് ഗവാസ് എന്നിവരും പങ്കെടുത്തു. കെവിആർ ഡ്രീം വെഹിക്കിൾസിന്റെ ഡയറക്ടർ സുജോയ് റാം പാറയിൽ, സിഇഒ ബിജു രാമചന്ദ്രൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്ത്യയിലും ആഗോളതലത്തിലും  ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ടാറ്റ മോട്ടോഴ്‌സ് പരിസ്ഥിതി സംരക്ഷനത്തിന്റെ പ്രാധാന്യം കൂടി മുന്നിൽ കണ്ട് പുതിയ നിക്ഷേപങ്ങളിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ്. ഇതോടെ ഇന്ത്യയിലെ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു.

south indias first tata ev service center and store opens i

ടാറ്റ മോട്ടോഴ്‌സ് വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് വാഹന ശ്രേണിയിൽ ടിയാഗോ ഇവി, പഞ്ച് ഇവി, ടിഗോർ ഇവി, നെക്സോൺ ഇവി, കർവ് ഇവി എന്നീ മോഡലുകൾ ഉൾപ്പെടുന്നു. ഈ വാഹനങ്ങൾ ഒറ്റ ചാർജിൽ ദീർഘദൂരം സഞ്ചരിക്കാൻ കഴിയുന്നതാണ്. കേരളത്തിൽ മാത്രം 20,000-ത്തിലധികം ടാറ്റ ഇവികൾ വിറ്റഴിച്ചു കഴിഞ്ഞു എന്നത് ഈ വാഹനങ്ങളുടെ ജനപ്രിയത തെളിയിക്കുന്നു. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റയുടെ വിഹിതം 73% ആണെന്ന് സുജിത്ത് റാം പാറയിൽ അറിയിച്ചു.

#TataEV #KannurEVCenter #ElectricVehicles #TataMotors #SustainableTransport #GreenMobility


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia