E Scooter | ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള പുതിയ ഇലക്ട്രിക് സ്കൂട്ടർ! ഉടൻ ഇന്ത്യൻ വിപണിയിലേക്ക്

 


ന്യൂഡെൽഹി: (KVARTHA) ബജാജ് ഓട്ടോ ഉടൻ തന്നെ കുറഞ്ഞ വിലയുള്ള സ്കൂട്ടർ അവതരിപ്പിക്കാൻ പോകുന്നു. ചേതക് സ്‌കൂട്ടറിന്റെ പുതിയ ഇലക്ട്രിക് പതിപ്പാണ് പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ വില ഒരു ലക്ഷത്തിനും താഴെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടുതൽ ആളുകളെ ഇലട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.

E Scooter | ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള പുതിയ ഇലക്ട്രിക് സ്കൂട്ടർ! ഉടൻ ഇന്ത്യൻ വിപണിയിലേക്ക്

ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു വിവരവും കമ്പനി ഇതുവരെ പങ്കുവെച്ചിട്ടില്ല. എന്തായാലും അടുത്ത മാസത്തോടെ റിലീസ് ചെയ്യുമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ്മ ഇതുസംബന്ധിച്ച് സൂചന നൽകിയതായി ഓട്ടോഎക്‌സ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ ഓഫർ ജനങ്ങൾക്ക് ഇഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വിലക്കുറവും മൈലേജും

നിലവിലുള്ള മോഡലുകളേക്കാൾ കുറഞ്ഞ വിലയിൽ പുതിയ ബജാജ് ചേതക്കിനെ അവതരിപ്പിക്കുന്നതിന് നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് മെറ്റാലിക്, പ്രീമിയം കളറുകളിൽ ലഭ്യമാകില്ല. അലോയ് വീലുകൾക്ക് പകരം സ്റ്റീൽ വീലുകളാണ് ഉപയോഗിക്കുക. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾ നൽകും. 80 കിലോമീറ്റർ മൈലേജ് നൽകുന്ന ബാറ്ററിയും 1.6 കിലോ വാട്സ് മോട്ടോറും ഇതിനുണ്ടാകാൻ സാധ്യതയുണ്ട്.

നിലവിൽ, ബജാജ് ഇന്ത്യൻ വിപണിയിൽ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ വിൽക്കുന്നുണ്ട്, അർബേൻ, പ്രീമിയം. ആദ്യത്തേതിൻ്റെ പ്രാരംഭ വില 1.23 ലക്ഷം രൂപയും (എക്‌സ്‌ഷോറൂം) പ്രീമിയം വില 1.47 ലക്ഷം രൂപയുമാണ് (എക്‌സ്‌ഷോറൂം).

Keywords: News, National, New Delhi, Bajaj, Ampere, Automobile, E Scooter, Bajaj Auto, Company, Report,  Powerful electric scooter coming for less than 1 lakh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia