E Scooter | ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി എനിഗ്മ; വിപണി കീഴടക്കാന്‍ ആംബിയര്‍ എന്‍8 വരുന്നു; വിലയും സവിശേഷതകളും അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) മധ്യപ്രദേശ് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ എനിഗ്മ ഓട്ടോമൊബൈല്‍സ് (Enigma Automobiles) പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ആംബിയര്‍ എന്‍8 (Ambier N8) പുറത്തിറക്കി. ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ആംബിയര്‍ എന്‍8 ന് കഴിയുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. മണിക്കൂറില്‍ 50 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രാരംഭ എക്സ് ഷോറൂം വില 1,05,000 രൂപയും ടോപ് വേരിയന്റിന്റെ എക്സ് ഷോറൂം വില 1,10,000 രൂപയുമാണ്. ഉപഭോക്താക്കള്‍ക്ക് ആംബിയര്‍ സ്‌കൂട്ടര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
              
E Scooter | ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി എനിഗ്മ; വിപണി കീഴടക്കാന്‍ ആംബിയര്‍ എന്‍8 വരുന്നു; വിലയും സവിശേഷതകളും അറിയാം

ശക്തമായ 1500 വാട്‌സ് മോട്ടോറാണ് മറ്റൊരു പ്രത്യേകത. സ്‌കൂട്ടറിന് ഡ്രൈവര്‍ ഉള്‍പ്പെടെ 200 കിലോഗ്രാം ഭാരം വഹിക്കാനാകും. കൂടാതെ ദൈനംദിന ആവശ്യങ്ങള്‍ക്കായി അവശ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ കോയില്‍ സ്പ്രിംഗ് സസ്‌പെന്‍ഷനുമുണ്ട്.

തണ്ടര്‍‌സ്റ്റോം ഗ്രേ, വൈറ്റ്, ബ്ലൂ, മാറ്റ് ബ്ലാക്ക്, സില്‍വര്‍ എന്നിങ്ങനെ ആകര്‍ഷകമായ അഞ്ച് നിറങ്ങളില്‍ ഇവി തിരഞ്ഞെടുക്കാം. എനിഗ്മ ഓണ്‍ കണക്ട് (ENIGMA ON Connect) ആപ്പ് വഴി കണക്റ്റുചെയ്ത ഫീച്ചറുകളെ സ്‌കൂട്ടര്‍ പിന്തുണയ്ക്കുന്നു., ഇത് ഉപയോക്താക്കളെ സ്മാര്‍ട്ട് ഫീച്ചറുകള്‍ ആക്‌സസ് ചെയ്യാനും യാത്രയിലായിരിക്കുമ്പോള്‍ ബന്ധം നിലനിര്‍ത്താനും സഹായിക്കും. സ്‌കൂട്ടര്‍ നാല് മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാം.

Keywords: Electric Scooter, Malayalam News, Automobile, Ambier N8, National news, Vehicle News, Electrical Vehicals, Enigma launches new electric scooter Ambier N8 in India with 200 km.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia