Bike | 3 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ബൈക്ക് എത്തി; വിലയും സവിശേഷതകളും അത്ഭുതപ്പെടുത്തും

 


ന്യൂഡെല്‍ഹി: (KVARTHA) ബിഎംഡബ്ല്യു തങ്ങളുടെ പുതിയ സൂപ്പര്‍ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. ബൈക്ക് രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും - 33 ലക്ഷം രൂപ വിലയുള്ള എം 1000 ആര്‍ (M 1000 R), 38 ലക്ഷം രൂപ വിലയുള്ള എം 1000 ആര്‍ കോമ്പറ്റിഷന്‍ (M 1000 R Competition). രണ്ടും എക്സ്ഷോറൂം വിലകളാണ്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ എല്ലാ ബിഎംഡബ്ല്യു വിതരണക്കാരിലും വാഹനം ബുക്ക് ചെയ്യാം. 2024 ജനുവരി മുതല്‍ വിതരണം ആരംഭിക്കും. എം ലൈനപ്പിലെ ആഡംബര ബ്രാന്‍ഡിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ബൈക്കാണിത്. ഇതിന് മുമ്പ് ബിഎംഡബ്ല്യു എം 1000 ആര്‍ആര്‍ ഇന്ത്യന്‍ വിപണിയില്‍ കമ്പനി പുറത്തിറക്കിയിരുന്നു.
    
Bike | 3 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ബൈക്ക് എത്തി; വിലയും സവിശേഷതകളും അത്ഭുതപ്പെടുത്തും

സവി ശേഷതകള്‍

200 എച്ച്പി കടക്കുന്ന ആദ്യത്തെ ബിഎംഡബ്ല്യു നേക്കഡ് ബൈക്കാണ് എം 1000 ആര്‍, എം 1000 ആര്‍ആറിന്റെ അതേ എന്‍ജിനാണ് ഇതിന്. 999 സിസി, ഇന്‍-ലൈന്‍ 4-സിലിന്‍ഡര്‍ വാട്ടര്‍ കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തേകുന്നത്, ഇത് 14,500 ആര്‍പിഎമ്മില്‍ 212 എച്ച്പിയും 113 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 3.2 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബൈക്കിന് കഴിയുമെന്നും മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത ലഭ്യമാകുമെന്നും ബിഎംഡബ്ല്യു അവകാശപ്പെടുന്നു.

ബൈക്കിന് റെയിന്‍, റോഡ്, ഡൈനാമിക്, റേസ്, റേസ് പ്രോ മോഡുകള്‍ എന്നിങ്ങനെയുള്ള റൈഡിംഗ് മോഡുകള്‍ ലഭിക്കും. ഡൈനാമിക്‌സ് ട്രാക്ഷന്‍ കണ്‍ട്രോള്‍, 6-ആക്‌സിസ് സെന്‍സര്‍ ബോക്‌സുള്ള വീലി ഫംഗ്ഷന്‍, എബിഎസ്, എബിഎസ് പ്രോ, ലോഞ്ച് കണ്‍ട്രോള്‍, പിറ്റ് ലെയ്ന്‍ ലിമിറ്റര്‍ എന്നിവയും ഇതിനുണ്ട്. 6.5 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എം ജിപിഎസ് ഡാറ്റ ലോഗറിനായുള്ള ഒബിഡി ഇന്റര്‍ഫേസ്, എം ജിപിഎസ് ലാപ് ട്രിഗര്‍, ഭാരം കുറഞ്ഞ എം ബാറ്ററി, റിയര്‍ യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ്, എല്‍ഇഡി ലൈറ്റുകള്‍, അഡാപ്റ്റീവ് ടേണിംഗ് ലൈറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹീറ്റഡ് ഗ്രിപ്പുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളൂം ലഭ്യമാണ്.

എം കോമ്പറ്റീഷനില്‍ എം കാര്‍ബണ്‍ വീലുകള്‍, എം റൈഡര്‍ ഫുട്റെസ്റ്റ് സിസ്റ്റം, എം കാര്‍ബണ്‍ ഭാഗങ്ങളായ റിയര്‍ വീല്‍ കവര്‍, ചെയിന്‍ ഗാര്‍ഡ്, ഫ്രണ്ട് വീല്‍ കവര്‍, ടാങ്ക് കവറുകള്‍, ടേപ്പുകളുള്ള എയര്‍ ബോക്സ് കവര്‍, വിന്‍ഡ് ഡിഫ്ലെക്ടര്‍, സ്പ്രോക്കറ്റ് കവര്‍, ഫുള്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫൂട്ട് റിയര്‍ എന്നിവയും ലഭിക്കും. സിസ്റ്റം. നോണ്‍-മെറ്റാലിക് ലൈറ്റ് വൈറ്റ്, ബ്ലാക്ക് സ്റ്റോം മെറ്റാലിക് നിറങ്ങളില്‍ ബൈക്ക് ലഭ്യമാകും.

Keywords: Bike, Automobile, Vehicle, Lifestyle, National News, BMW, BMW M 1000, BMW Bikes, BMW M 1000 R Released In India At Eye-Watering Price.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia