Bajaj Sunny | 1990കളില്‍ തരംഗം തീര്‍ത്ത ബജാജ് സണ്ണി പുതിയ മുഖവുമായി വീണ്ടും വരുന്നു! ഇത്തവണ ഇലക്ട്രിക് പതിപ്പില്‍; വിശേഷങ്ങള്‍ അറിയാം

 


ന്യൂഡെല്‍ഹി: (KVARTHA) ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളില്‍ ഒന്നായ ബജാജ് മോട്ടോഴ്സ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈ വിപണി ഭരിക്കുന്നു. പുതിയ സ്‌കൂട്ടര്‍, ബൈക്ക് മോഡലുകള്‍ കാരണം കമ്പനി ലോകമെമ്പാടും വളരെ ജനപ്രിയമാണ്. എന്നാല്‍ ഇന്നും കമ്പനിയുടെ ഏറ്റവും പ്രശസ്തമായ സ്‌കൂട്ടറുകളുടെ പട്ടികയില്‍ ബജാജ് സണ്ണി ഒന്നാം സ്ഥാനത്താണ്. ഏകദേശം മുപ്പത് വര്‍ഷം മുമ്പ്, 1990 കളില്‍, ഈ സ്‌കൂട്ടര്‍ തരംഗം സൃഷ്ടിച്ചിരുന്നു.
           
Bajaj Sunny | 1990കളില്‍ തരംഗം തീര്‍ത്ത ബജാജ് സണ്ണി പുതിയ മുഖവുമായി വീണ്ടും വരുന്നു! ഇത്തവണ ഇലക്ട്രിക് പതിപ്പില്‍; വിശേഷങ്ങള്‍ അറിയാം

ഇപ്പോള്‍, ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം, കമ്പനി വീണ്ടും തങ്ങളുടെ ഐക്കണിക് സ്‌കൂട്ടറിന് പുതിയ രൂപം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. ബജാജ് സണ്ണിയുടെ ഇലക്ട്രിക് പതിപ്പ് വിപണിയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. അടുത്തിടെ ചില രഹസ്യ ചിത്രങ്ങളും പുറത്തുവന്നു. എന്നിരുന്നാലും, ഇത് എപ്പോള്‍ ലോഞ്ച് ചെയ്യുമെന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പുറത്തുവന്ന ചിത്രങ്ങള്‍ പ്രകാരം ഇതിന്റെ മുഴുവന്‍ രൂപകല്പനയും യഥാര്‍ത്ഥ സണ്ണിയെ അനുസ്മരിപ്പിക്കുന്നതാണ്. ക്ലാസിക് റൗണ്ട് ഹെഡ്ലാമ്പ്, പ്രത്യേക ബോക്സി ടെയില്‍ ലാമ്പ് എന്നിവയൊക്കെ ഇ വി സ്‌കൂട്ടറിനുണ്ട്. ഇതൊക്കെയാണെങ്കിലും, പുതിയ സണ്ണി ഇവിയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
യഥാര്‍ത്ഥ സണ്ണിയില്‍ 60 സിസി ടൂ-സ്‌ട്രോക്ക് എന്‍ജിന്‍ ഘടിപ്പിച്ചിരുന്നു, ഇത് മൂന്ന് എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്നു. സമാനമായ പ്രകടനം ഇലക്ട്രിക് സണ്ണിയില്‍ നിന്നും പ്രതീക്ഷിക്കുന്നു.

വരാനിരിക്കുന്ന സണ്ണി ഇവിയിലെ വളരെ ആവേശകരമായ സവിശേഷത ഹബ് മൗണ്ടഡ് മോട്ടോറാണ്. ബജാജ് ചേതക്കില്‍ നിന്ന് വ്യത്യസ്തമായ പ്ലാറ്റ്ഫോമിലായിരിക്കും ഇത് നിര്‍മ്മിക്കുകയെന്ന് ഇതിന്റെ ഒതുക്കമുള്ള വലിപ്പം സൂചിപ്പിക്കുന്നു. ബജാജ് വികസിപ്പിച്ചെടുത്ത യുലു പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ സണ്ണി നിര്‍മിക്കുക. നിലവില്‍, ഡെക്സ് ജിആര്‍, മിറാക്കിള്‍ ജിആര്‍ തുടങ്ങിയ വാഹനങ്ങള്‍ ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

യുലു പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള മറ്റ് വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്. എന്നാല്‍ മികച്ച പ്രകടനമാണ് സണ്ണി ഇവിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ബാറ്ററിയുടെ വലിപ്പം സംബന്ധിച്ച് നിലവില്‍ വിവരങ്ങളൊന്നും ലഭ്യമല്ല, എന്നാല്‍ ഇത് ചേതക്കിന്റെ 2.9 kWh യൂണിറ്റിനേക്കാള്‍ ചെറുതാകാന്‍ സാധ്യതയുണ്ട്. കൂടാതെ, പുതിയ സണ്ണി ഇവിക്ക് നീക്കം ചെയ്യാവുന്ന ബാറ്ററിയുമായി വരുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Keywords: Bajaj Sunny, Automobile, Vehicle, Lifestyle, Electrical Vehicle,  Bajaj Sunny to make a comeback as an EV.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia