ജെറ്റ് ഇന്ധനവില 18 ശതമാനം കൂടി; കിലോ ലിറ്ററിന് ആദ്യമായി ഒരു ലക്ഷം രൂപ എന്ന നിരക്കിലേക്ക് ഉയര്‍ന്നു

 


ന്യൂഡെല്‍ഹി: (www.kvartha.com 16.03.2022) റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന്, എട്ട് വര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര എണ്ണവില ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നതിന് പിന്നാലെ ജെറ്റ് ഇന്ധന വില ബുധനാഴ്ച 18 ശതമാനത്തിലധികം വര്‍ധിപ്പിച്ചു. എക്കാലത്തെയും കൂടിയ വര്‍ധനവാണിത്. ഈ വര്‍ഷം തുടര്‍ച്ചയായി ആറാമത്തെ വര്‍ധനവാണിത്. ഇതോടെ കിലോ ലിറ്ററിന് ആദ്യമായി ഒരു ലക്ഷം രൂപ എന്ന നിരക്കിലേക്ക് ഉയര്‍ന്നു.

ജെറ്റ് ഇന്ധനവില 18 ശതമാനം കൂടി; കിലോ ലിറ്ററിന് ആദ്യമായി ഒരു ലക്ഷം രൂപ എന്ന നിരക്കിലേക്ക് ഉയര്‍ന്നു

വിമാനങ്ങളെ പറക്കാന്‍ സഹായിക്കുന്ന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എടിഎഫ്) - ഡെല്‍ഹിയില്‍ ഒരു കിലോ ലിറ്ററിന് 17,135.63 രൂപയോ അല്ലെങ്കില്‍ 18.3 ശതമാനമോ വര്‍ധിച്ച് 110,666.29 രൂപയായി, സര്‍കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപന പ്രകാരമാണിത്. മുംബൈയില്‍ എടിഎഫ് വില ഒരു കിലോ ലിറ്ററിന് 109,119.83 രൂപയായി ഉയര്‍ന്നു. കൊല്‍കത്തയില്‍ 114,979.70 രൂപയായി. ജെറ്റ് ഇന്ധനത്തിന് ചെന്നൈയില്‍ കിലോ ലിറ്ററിന് 114,133.73 രൂപയാണ് വില.

കഴിഞ്ഞ രണ്ടാഴ്ചയില്‍ ഉപയോഗിച്ച ഇന്ധനത്തിന്റെ ശരാശരി അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കിയാണ് എല്ലാ മാസവും ഒന്ന്, 16 തീയതികളില്‍ ജെറ്റ് ഇന്ധന വില പരിഷ്‌കരിക്കുന്നത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് വിതരണ തടസം ഭയന്ന് അന്താരാഷ്ട്ര എണ്ണവില കഴിഞ്ഞയാഴ്ച ബാരലിന് 140 യുഎസ് ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച അത് 100 ഡോളറായി കുറഞ്ഞിരുന്നു.

ഒരു വിമാനക്കമ്പനിയുടെ പ്രവര്‍ത്തന ചെലവിന്റെ 40 ശതമാനത്തോളം ജെറ്റ് ഇന്ധന ചെലവാണ്. 2008 ഓഗസ്റ്റില്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് 147 ഡോളറിലെത്തിയപ്പോള്‍ എടിഎഫ് കിലോ ലിറ്ററിന് 71,028.26 രൂപയായിരുന്നു. അതാണ് ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ബുധനാഴ്ച അസംസ്‌കൃത ക്രൂഡ് ഓയില്‍ ബാരലിന് 100 ഡോളറിന് മുകളിലായിരുന്നു.

2022ന്റെ തുടക്കം മുതല്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും എടിഎഫ് വില വര്‍ധിക്കുന്നു. ജനുവരി ഒന്ന് മുതല്‍ ആരംഭിച്ച ആറ് വര്‍ധനകളില്‍, എടിഎഫ് വിലയില്‍ 36,643.88 രൂപ കിലോ ലിറ്ററിന് അല്ലെങ്കില്‍ ഏതാണ്ട് 50 ശതമാനം വര്‍ധിച്ചു.

അതേസമയം പെട്രോള്‍, ഡീസല്‍ വിലകള്‍ ബുധനാഴ്ച തുടര്‍ചയായ 132-ാം ദിവസവും കൂട്ടിയിട്ടില്ല. 2021 നവംബര്‍ നാലിന് ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങി അഞ്ചു സംസ്ഥാനങ്ങളില്‍ പുതിയ ഗവണ്‍മെന്റുകളെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിദിന വില വര്‍ധനവ് നിര്‍ത്തിവച്ചു.

സിലിന്‍ഡറിന് 900 രൂപയിലെത്തിയ പാചക വാതക എല്‍പിജി വില ഒക്ടോബര്‍ മുതല്‍ മരവിപ്പിച്ചിരിക്കുകയാണ്.

Keywords: ATF price hiked by steepest ever 18% to all-time high, New Delhi, News, Business, Increased, Crude Oil, Flight, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia