Tomato price | കിലോയ്ക്ക് 100 രൂപ; ബെന്‍ഗ്ലൂറില്‍ തക്കാളി വില കുതിച്ചുയരുന്നു; കാരണമുണ്ട്

 


ബെന്‍ഗ്ലൂര്‍: (www.kvartha.com) കര്‍ണാടകയില്‍, പ്രത്യേകിച്ച് ബെന്‍ഗ്ലൂറില്‍ തക്കാളി വില കിലോഗ്രാമിന് 100 രൂപ കവിഞ്ഞു. ഇതേതുടര്‍ന്ന് പലരും തങ്ങളുടെ ബജറ്റ് ലിസ്റ്റില്‍ നിന്നും തക്കാളിയെ ഒഴിവാക്കാന്‍ നിര്‍ബന്ധിതരായിരിക്കയാണെന്ന് വാര്‍ത്താ ഏജന്‍സി ഐ എ എന്‍ എസ് റിപോര്‍ട് ചെയ്തു. നേരത്തെ കനത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് തക്കാളി കൃഷിയില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. ഇതാണ് വില കുതിച്ചുയരാന്‍ കാരണമായത്. മാത്രമല്ല, വിതരണക്ഷാമവും വില വീണ്ടും ഉയരാനിടയായി.

എന്നിരുന്നാലും, കര്‍ണാടകയില്‍ അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നിന്നാണ് ഭൂരിഭാഗവും തക്കാളിയും കൊണ്ടുവരുന്നത്. കഴിഞ്ഞ മാസം തക്കാളി വില കിലോയ്ക്ക് 2-3 രൂപയായി കുറഞ്ഞതോടെ കര്‍ഷകര്‍ വിളവ് ഉപേക്ഷിച്ചത് വിതരണ വിപണിയെ ബാധിച്ചിരുന്നു. അമിത വില ഈടാക്കി പരിപാലിക്കുകയും തുച്ഛമായ തുക മാത്രം മിച്ചം ലഭിക്കുകയും ചെയ്തതോടെ നഷ്ടം താങ്ങാനാകാതെയാണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

ഹോര്‍ടികള്‍ചറല്‍ പ്രൊഡ്യൂസേഴ്സ് കോഓപറേറ്റീവ് മാര്‍കറ്റിംഗ് ആന്‍ഡ് പ്രോസസിംഗ് സൊസൈറ്റി ഓഫ് ലിമിറ്റഡില്‍ (HOPCOMS) പോലും തക്കാളി വില ഉയര്‍ന്നു, രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 62 - 64 രൂപ ആയിരുന്നത് ചൊവ്വാഴ്ച 75 രൂപ ആയി. അതേസമയം, മാളുകളും സ്വതന്ത്ര പച്ചക്കറി കടകളും തക്കാളിക്ക് കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലാണ് വില ഈടാക്കുന്നത്.

വിതരണത്തിലെ ക്ഷാമം കാരണം ഇപ്പോള്‍ നഗരത്തില്‍ വില കുതിച്ചുയരുകയാണ്. ഇത് ഹോടെല്‍ ഉടമകളേയും മറ്റും സാരമായി ബാധിക്കും. കാരണം സാമ്പാറും രസവുമൊക്കെ ഉണ്ടാക്കാന്‍ തക്കാളി ഇല്ലാതെ പറ്റില്ല.

അതിനിടെ സംസ്ഥാനത്തും അയല്‍ സംസ്ഥാനങ്ങളിലും ആസാനി ചുഴലിക്കാറ്റ് തക്കാളി വിളയെ ബാധിച്ചിട്ടുണ്ടെന്നും ഇടിമിന്നല്‍ വിളയെ മോശമാക്കുമെന്നും ഐഎഎന്‍എസ് റിപോര്‍ട് ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്, ലാതൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് സംസ്ഥാനത്ത് തക്കാളി എത്തിക്കുന്നത്. മെയ് മാസത്തില്‍ ഇതുവരെ സംസ്ഥാനത്ത് ശരാശരി താപനില 37 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ നാസികില്‍ നിന്ന് മൂന്നും നാലും ട്രകുകളില്‍ തക്കാളി ബെന്‍ഗ്ലൂര്‍ മാര്‍കറ്റിലേക്ക് എത്തുന്നുണ്ട്.

അതേസമയം, കര്‍ണാടക പ്രാദേശികമായി കോലാര്‍, ചികബെലാപുര, ദൊഡ്ഡബലാപൂര്‍, തിപ്റ്റൂര്‍, തുംകുരു, മുല്‍ബാഗല്‍, കെജിഎഫ്, ചിന്താമണി, സിദ്ലഘട്ട, ബെന്‍ഗ്ലൂര്‍ റൂറല്‍ ജില്ലയുടെ ചില ഭാഗങ്ങളിലും തക്കാളി കൃഷി ചെയ്യുന്നു. സംസ്ഥാനത്തെ കോലാര്‍ ജില്ലയില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് വലിയ അളവില്‍ തന്നെ തക്കാളി കൃഷി ചെയ്യുന്നു.

നിലവില്‍ സംസ്ഥാനത്ത് 16,328 ഹെക്ടറിലാണ് തക്കാളി കൃഷി ചെയ്യുന്നത്. ജൂണ്‍, ഓഗസ്റ്റ് മാസങ്ങളില്‍ നല്ല വിളവ് ലഭിക്കും. വിദഗ്ധരുടെ അഭിപ്രായത്തില്‍ സംസ്ഥാനം പ്രതിവര്‍ഷം 9.50 ലക്ഷം മെട്രിക് ടണ്‍ തക്കാളി ഉത്പാദിപ്പിക്കുന്നു.

കോലാര്‍ മാര്‍കറ്റില്‍ കഴിഞ്ഞ വര്‍ഷം 15 കിലോഗ്രാം തക്കാളി 15 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇപ്പോഴത് 100 രൂപയായി ഉയര്‍ന്നു. ശിവമോഗ, കാര്‍വാര്‍, ഹുബ്ബള്ളി, ധാര്‍വാഡ് എന്നിവിടങ്ങളിലെ മൊത്തവില 50 നും 70 നും ഇടയിലാണെന്ന് ഐ എ എന്‍ എസ് റിപോര്‍ട് ചെയ്തു.

Tomato price | കിലോയ്ക്ക് 100 രൂപ; ബെന്‍ഗ്ലൂറില്‍ തക്കാളി വില കുതിച്ചുയരുന്നു; കാരണമുണ്ട്

Keywords: At ₹100 per kg, tomato prices skyrocket in Bengaluru: Here's why, Bangalore, News, Business, Business Men, Karnataka, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia