'നീലചിത്രകേസില്‍ വ്യക്തമായ തെളിവുകളില്ലാതെ തന്നെ ബലിയാടാക്കുകയായിരുന്നു'; ജാമ്യഹര്‍ജി നല്‍കി രാജ് കുന്ദ്ര
Sep 19, 2021, 13:54 IST
മുംബൈ: (www.kvartha.com 19.09.2021) നീലചിത്ര നിര്‍മാണ വിതരണകേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര ജാമ്യഹര്‍ജി നല്‍കി. തെളിവുകളില്ലാതെ തന്നെ ബലിയാടാക്കുകയായിരുന്നെന്ന് മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യഹര്‍ജിയില്‍ പറയുന്നു.
വ്യക്തമായ തെളിവുകളില്ലാതെ കേസില്‍ തന്നെ ബലിയാടാക്കുകയാണെന്നും മുംബൈ പൊലീസ് തനിക്കെതിരായ അന്വേഷണം പ്രായോഗികമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും രാജ് കുന്ദ്രയുടെ ഹര്‍ജി അപേക്ഷയില്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രക്കും മറ്റു മൂന്ന് പേര്‍ക്കുമെതിരെ ക്രൈം ബ്രാഞ്ച് 1467 പേജുള്ള ഉപകുറ്റപത്രം സമര്‍പിച്ചിരുന്നു. നീലചിത്രം നിര്‍മിച്ച് മൊബൈല്‍ ആപ്ലികേഷനുകളായ ഹോട് ഷോട്, ബോളിഫെയിം എന്നിവയിലൂടെ വിതരണം ചെയ്തുവെന്നുമാണ് ഇവര്‍ക്കെതിരായ കേസ്. യഷ് താകൂര്‍, പ്രദീപ് ബക്ഷി എന്നിവരുടെ പേരുകള്‍ ഉള്‍പെടുത്തിയാണ് രണ്ടാം കുറ്റപത്രം സമര്‍പിച്ചത്. 43 സാക്ഷിമൊഴികളും ഇതില്‍ ഉള്‍പെടും.
2021 ഫെബ്രുവരിയിലാണ് നീലചിത്ര നിര്‍മാണ കേസ് പുറത്തുവരുന്നത്. മുംബൈ ക്രൈം ബ്രാഞ്ച് മധ് പ്രദേശത്തെ ബംഗ്ലാവില്‍ നടത്തിയ പരിശോധനയിലൂടെയാണ് രാജ് കുന്ദ്രയുടെയും കൂട്ടാളികളുടെയും പങ്ക് പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ഏപ്രിലില്‍ സമര്‍പിച്ച ആദ്യ കുറ്റപത്രത്തില്‍ ഒന്‍പത് പേരുടെ പേരുകളാണ് ഉള്‍പെടുത്തിയിരുന്നത്. ഒന്‍പത് പേരില്‍ എട്ട് പേര്‍ക്കും ജാമ്യം ലഭിച്ചതായും തുല്യതയുടെ അടിസ്ഥാനത്തില്‍ തനിക്കും ജാമ്യം ലഭിക്കണമെന്നും അഭിഷാകനായ പ്രശാന്ത് പട്ടീല്‍ മുഖേന സമര്‍പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു.
ആദ്യകുറ്റപത്രത്തില്‍ ഹോട് ഷോടുമായുള്ള തന്റെ ബന്ധം വിവരിക്കുന്ന തെളിവുകള്‍ ഒരംശം പോലുമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കൂടാതെ മതിയായ തെളിവുകളില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും പ്രചോദിത അന്വേഷണമാണ് നടക്കുന്നതെന്നും അതില്‍ അനുബന്ധ കുറ്റപത്രം ഫയല്‍ ചെയ്തതായും പറയുന്നു.
സമൂഹത്തില്‍ ആഴത്തില്‍ വേരുള്ള വ്യക്തിയെന്ന നിലയിലും ഇന്‍ഡ്യക്കാരനെന്ന നിലയിലും ഹോട് ഷോട്, ബോളിഫെയിം എന്നീ കമ്പനികളുമായി പത്ത് മാസം മാത്രം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. അനുബന്ധ കുറ്റപത്രത്തില്‍ നീലചിത്രം ഷൂട് ചെയ്തിരുന്ന ഒരു സ്ഥലത്തുപോലും കുന്ദ്രയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി വ്യക്തമാക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തിങ്കളാഴ്ച കുന്ദ്രയുടെ ജാമ്യഹര്‍ജി കോടതി പരിഗണിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.