ഓരോ സെകന്‍ഡിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 1,000 ക്യുബിക് മീറ്റര്‍ വായുവരെ ശുദ്ധീകരിക്കും; ഇന്‍ഡ്യയിലെ ആദ്യ വായു ശുദ്ധീകരണ ടവര്‍ ഡെല്‍ഹിയിലെ കൊണാട് പ്ലേസില്‍

 



ന്യൂഡെല്‍ഹി: (www.kvartha.com 23.08.2021) ഇന്‍ഡ്യയിലെ ആദ്യ വായു ശുദ്ധീകരണ ടവര്‍ ഡെല്‍ഹിയിലെ കൊണാട് പ്ലേസില്‍ സ്ഥാപിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 1,000 ക്യുബിക് മീറ്റര്‍ വായു ഓരോ സെകന്‍ഡിലും ശുദ്ധീകരിക്കാന്‍ ശേഷിയുള്ള സംവിധാനം ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്തു.

ഓരോ സെകന്‍ഡിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 1,000 ക്യുബിക് മീറ്റര്‍ വായുവരെ ശുദ്ധീകരിക്കും; ഇന്‍ഡ്യയിലെ ആദ്യ വായു ശുദ്ധീകരണ ടവര്‍ ഡെല്‍ഹിയിലെ കൊണാട് പ്ലേസില്‍

 

മുകളില്‍നിന്ന് വായു വലിച്ചെടുത്ത് ശുദ്ധീകരിച്ചശേഷം താഴെയുള്ള ഫാനുകളിലൂടെ അന്തരീക്ഷത്തിലേക്ക് തന്നെ പുറത്തുവിടുന്നതാണ് ഇതിന്റെ പ്രവര്‍ത്തനം. പ്രാരംഭ പദ്ധതിയായിട്ടാണ് ഇത് തുടങ്ങുന്നതെന്നും ഇതിന്റെ ആദ്യ ഫലങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ലഭ്യമാകുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡെല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയാണ് (ഡി പി സി സി) ഇതിന്റെ നോഡല്‍ ഏജന്‍സി.

കൊണാട്ട് പ്ലേസിലെ ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷനു പിന്നിലായി 24.2 മീറ്റര്‍ ഉയരത്തിലാണ് ടവര്‍ നിര്‍മിച്ചത്. ടവറിന്റെ അടിയില്‍ മൊത്തം 40 ഫാനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

എത്രത്തോളം വായു ശുദ്ധീകരിക്കുമെന്ന പഠനം നടത്തുന്നത് ഡെല്‍ഹി ഐ ഐ ടിയും ബോംബെ ഐ ഐ ടിയും ചേര്‍ന്നാണ്. 2 വര്‍ഷത്തേക്കാണ് പഠനം. ഈ രണ്ട് സ്ഥാപനങ്ങളും തന്നെയാണ് പദ്ധതിയുടെ സാങ്കേതിക ഉപദേഷ്ടാക്കള്‍. 

2 വര്‍ഷത്തെ പ്രവര്‍ത്തനച്ചെലവ് ഉള്‍പെടെ മൊത്തം പദ്ധതി ചെലവ് ഏകദേശം 20 കോടിയാണ് കണക്കാക്കുന്നത്. പദ്ധതി വിജയകരമാണെങ്കില്‍ രാജ്യതലസ്ഥാനത്ത് കൂടുതല്‍ സ്‌മോഗ് ടവറുകള്‍ സ്ഥാപിക്കും.

Keywords:  News, National, India, New Delhi, Chief Minister, Technology, Business, Finance, Inauguration,  Arvind Kejriwal inaugurates India's first smog tower in Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia