SWISS-TOWER 24/07/2023

ആപ്പിളിന്റെ സ്മാര്‍ട്ട് സ്പീക്കര്‍ ഹോംപോഡിന്റെ വിലകുറഞ്ഞ ഹോംപോഡ് മിനി പുറത്തിറക്കി; കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യം

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 14.10.2020) ആപ്പിളിന്റെ സ്മാര്‍ട്ട് സ്പീക്കര്‍ ഹോംപോഡിന്റെ വിലകുറഞ്ഞ ഹോംപോഡ് മിനി പുറത്തിറക്കി. ഡിസൈനിലേക്ക് നോക്കിയാല്‍ സിരി തരംഗരൂപവും വോളിയം നിയന്ത്രണങ്ങളും കാണിക്കുന്നതിന് സ്പീക്കറിന് മുകളില്‍ ഒരു ഡിസ്‌പ്ലേ നല്‍കിയിട്ടുണ്ട്. നീളമേറിയ ഡിസൈന് പകരം മിനി മോഡല്‍ ഒരു ഉരുണ്ട രൂപത്തിലാണ്. ഹോംപോഡ് മിനി കറുപ്പ്, വെളുപ്പ് നിറങ്ങളിലാണ് ലഭ്യമാകുക. യഥാര്‍ഥ ഹോം പോഡ് മോഡലിനെക്കാള്‍ ഒതുങ്ങിയ രൂപത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. 
Aster mims 04/11/2022

ആപ്പിളിന്റെ സ്മാര്‍ട്ട് സ്പീക്കര്‍ ഹോംപോഡിന്റെ വിലകുറഞ്ഞ ഹോംപോഡ് മിനി പുറത്തിറക്കി; കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യം


ഹോംപോഡ് മിനിക്ക് നിങ്ങളുടെ ഐഫോണ്‍ ഉപയോഗിക്കാനും പുതിയ കോളോ സന്ദേശമോ അല്ലെങ്കില്‍ ഒരു ഇമെയിലോ മറ്റുള്ള കാര്യങ്ങളോ അലേര്‍ട്ട് ചെയ്യാന്‍ കഴിയും. ഐഫോണുമായുള്ള ഇന്റഗ്രേഷന്‍ ഹോംപാഡ് മിനിയുമായി നടത്തുന്നത് വീട്ടിലെ അന്തരീക്ഷത്തിന് നല്ലതാണ്. ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഒരേ സമയം ഹോംപോഡ് മിനിക്ക് സാധിക്കും.

സ്വകാര്യതയെയും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള മോഡല്‍ എന്നാണ് ഹോം പോഡ് മിനി സംബന്ധിച്ച് ആപ്പിള്‍ പറയുന്നത്. ഹോംപോഡ് മിനിയ്ക്കും മികച്ച സുരക്ഷയുണ്ടാകുമെന്നാണ് ആപ്പിള്‍ പറയുന്നത്. 360 ഡിഗ്രി ശബ്ദാനുഭവത്തിന് സ്ഥിരതയുള്ള രീതിയിലാണ് ഇതിന്റെ ഡിസൈന്‍ എന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.  

ആപ്പിള്‍ ഹോംപോഡ് മിനിയുടെ വില 99 ഡോളറാണ് (ഏകദേശം 7268 രൂപ). ഹോംപോഡ് മിനിയുടെ ഇന്ത്യയിലെ വില 9,900 രൂപയാണ്. ഹോംപോഡ് മിനി വൈറ്റ്, സ്‌പേസ് ഗ്രേയില്‍ ലഭ്യമായിരിക്കും. ആപ്പിള്‍ ഡോട്ട് കോം, ആപ്പിള്‍ ഓതറൈസ്ഡ് റീസെല്ലറുകള്‍ എന്നിവ വഴി വാങ്ങാം.

Keywords: News, National, New Delhi, technology, Business, Finance, Apple, Home Pod, Smart Speaker, Apple introduces HomePod mini: A powerful smart speaker with amazing sound
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia