Security Alert | മോഷണം പോയാലും സ്മാര്‍ട്ട് ഫോണുകളിലെ വിവരങ്ങള്‍ പോവില്ല; പുതിയ സംവിധാനവുമായി ആന്‍ഡ്രോയ്ഡ് 15


● ആന്‍ഡ്രോയ്ഡ് 15 ഒ എസുള്ള ഫോണുകളില്‍ സെറ്റിങ്‌സ് ആപ്പില്‍ ഇവ ലഭ്യമാകും
● കഴിഞ്ഞയാഴ്ചയാണ് പുതിയ ഫീച്ചറുകള്‍ പുറത്തിറക്കിയത്
● സെറ്റിങ്‌സ് ആപ്പിലുള്ള സെക്യൂരിറ്റി ആന്‍ഡ് പ്രൈവസി ടാബ് വഴി ഫീച്ചറുകള്‍ ആക്ടിവേറ്റ് ചെയ്യാം
മുംബൈ: (KVARTHA) മോഷണം പോയാലും സ്മാര്‍ട്ട് ഫോണുകളിലെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ സംവിധാനവുമായി ആന്‍ഡ്രോയ്ഡ് 15 ഓപ്പറേറ്റിങ് സിസ്റ്റം (ഒ എസ്). ആളുകളുടെ സ്വകാര്യതയ്ക്കും വിവരസുരക്ഷയ്ക്കും പ്രാധാന്യം നല്‍കി തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്, റിമോട്ട് ലോക്ക്, ദൂരെയിരുന്ന് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്യല്‍ എന്നീ സംവിധാനങ്ങളാണ് ഇതില്‍ അവതരിപ്പിച്ചിട്ടുള്ളത്.
ആന്‍ഡ്രോയ്ഡ് 15 ഒ എസുള്ള ഫോണുകളില്‍ സെറ്റിങ്‌സ് ആപ്പില്‍ ഇവ ലഭ്യമാകും. ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട് ഫോണുകളിലെ ആന്‍ഡ്രോയ്ഡ് 15 പുതിയ പതിപ്പില്‍ കഴിഞ്ഞയാഴ്ചയാണ് ഈ ഫീച്ചറുകള്‍ പുറത്തിറക്കിയത്. സെറ്റിങ്‌സ് ആപ്പിലുള്ള സെക്യൂരിറ്റി ആന്‍ഡ് പ്രൈവസി ടാബ് വഴി ഈ ഫീച്ചറുകള്‍ ആക്ടിവേറ്റ് ചെയ്യാം.
പ്രവര്‍ത്തനങ്ങള്‍ അറിയാം
തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്, ഓഫ് ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക്, ഫൈന്‍ഡ് മൈ ഡിവൈസ്, ഓഫ് ലൈന്‍ ഡിവൈസ് ലോക്ക് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആരെങ്കിലും ഫോണുമായി കടന്നുകളഞ്ഞാല്‍ ഉടന്‍ തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് പ്രവര്‍ത്തനസജ്ജമാകും. ഇതോടെ ഫോണിലെ സ്‌ക്രീന്‍ തനിയെ ലോക്കാകും.
ഓഫ് ലൈന്‍ ഡിവൈസ് ലോക്ക് സംവിധാനത്തില്‍ ഫോണ്‍ ഓഫ് ലൈനായാല്‍ തനിയെ സ്‌ക്രീന്‍ ലോക്കാകും. റിമോട്ട് ലോക്ക് സംവിധാനത്തിലൂടെ ഉപകരണം മോഷണം പോയാല്‍ ആന്‍ഡ്രോയ്ഡ്.കോം/ലോക്ക് എന്ന ലിങ്കില്‍ കയറി ഫോണ്‍നമ്പര്‍ നല്‍കിയാല്‍ ഫോണിന്റെ സ്‌ക്രീന്‍ ലോക്കാകും.
എന്നാല്‍ ഇതൊക്കെ ചെയ്യണമെങ്കില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായിരിക്കണം. ഫൈന്‍ഡ് ആന്‍ഡ് ഇറേസ് ഡിവൈസ് ഫീച്ചറില്‍ ഫോണ്‍ മോഷണം പോയാല്‍ അതിലെ സുപ്രധാന വിവരങ്ങള്‍ വിദൂരത്തിരുന്ന് ഒഴിവാക്കാനുള്ള സൗകര്യവും ഉണ്ട്. ഈ ഫീച്ചറുകള്‍ ഡീആക്ടിവേറ്റ് ചെയ്യണമെങ്കില്‍ ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതാണ്.
#Android15 #TheftDetection #SmartPhone #Security, #RemoteLock #PrivacyDataSafety,