മുംബൈയിലെ പ്രശസ്തമായ താജ് ഹോടെലില്‍ ആറ് രൂപയ്ക്ക് മുറി; വൈറലായി ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റര്‍ പോസ്റ്റ്
Aug 10, 2021, 16:50 IST
മുംബൈ: (www.kvartha.com 10.08.2021) മഹീന്ദ്ര ഗ്രൂപിന്റെ ചെയര്‍മാന്‍ കൂടിയായ വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര ഇന്റര്‍നെറ്റ് ഉപയോക്താക്കളെ അത്ഭുതപരതന്ത്രരാക്കിയിരിക്കുകയാണ്. ഇന്‍ഡ്യയിലെ പ്രശസ്തമായ സ്റ്റാര്‍ ഹോടെലുകളില്‍ ഒന്നായ മുംബൈ താജ് പാലസ് ഹോടെലില്‍ ആറ് രൂപക്ക് മുറി കിട്ടിയിരുന്ന കാലമുണ്ടായിരുന്നോ തീര്‍ച്ചയായും അത്തരമൊരു കാലം ഉണ്ടായിരുന്നെന്നാണ് ആനന്ദ് മഹീന്ദ്ര പറയുന്നത്. ഇതിന് തെളിവായി താജ് ഹോടെല്‍ ആദ്യമായി തുറന്നപ്പോഴുള്ള പരസ്യ നോടീസും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. പണപ്പെരുപ്പത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഒരു പ്ലേറ്റ് ഗോല്‍ ഗപ്പ കഴിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ താജ് ഹോട്ടലില്‍ അന്തിയുറങ്ങാന്‍ കഴിഞ്ഞിരുന്ന കാലത്തിലേക്ക് തിരികെ പോകുന്നതിനെക്കുറിച്ചുള്ള ആശയമാണ് അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്.
'വിലക്കയറ്റത്തെ മറികടക്കാന്‍ ഇതാ ഒരു പോംവഴി. ടൈം മെഷീനില്‍ കയറി കാലത്തിന് പിറകിലേക്ക് സഞ്ചരിക്കുക. ഒരുപാട് ദൂരം പിറകിലേക്ക്. മുംബൈയിലെ താജ് ഹോടെലില്‍ ഒരു രാത്രി കഴിയാന്‍ വെറും ആറ് രൂപ മാത്രം അതൊക്കെയായിരുന്നു കാലം'-ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. 1903-ല്‍ പകര്‍ത്തിയ താജ് ഹോടെലിന്റെ ചിത്രത്തോടുകൂടിയ പരസ്യവും അദ്ദേഹം ട്വീറ്റിനൊപ്പം നല്‍കിയിട്ടുണ്ട്.
പോസ്റ്റ് വൈറല്‍ ആയതോടെ ആറു രൂപയ്ക്ക് ലഭിക്കുമായിരുന്ന മുറികളെക്കുറിച്ചായി ആളുകളുടെ ചര്‍ച്ച. ആറ് രൂപക്ക് മുറി കിട്ടുന്നതൊക്കെ കൊള്ളാം. പക്ഷെ അവിടെ എത്താന്‍ പെട്രോള്‍ അടിക്കുന്നതെങ്ങിനെ എന്നാണ് ഒരാള്‍ ചോദിച്ചത്. ആ മുറിയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുമായിരുന്നില്ല എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ അത് നോണ്‍-എ സി മുറിയായിരിക്കും എന്നായിരുന്നു മറ്റൊരാളുടെ രസകരമായ കമന്റ്.
അതിന് മുമ്പായി ടോകിയോ ഒളിംപിക്‌സില്‍ അസാമാന്യമായ പ്രകടനം കാഴ്ച വെച്ച ഇന്‍ഡ്യയുടെ വനിതാ ഹോകി ടീമിനെ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. 'ഇതുവരെ അധസ്ഥിതരായിരുന്ന ഒരു സംഘം പേടിപ്പെടുത്തും വിധം മുരളുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. അവര്‍ അര്‍ഹിക്കുന്ന ദിനം തീര്‍ച്ചയായും വന്നു ചേരും. ഒന്നിനാലും പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത ഒരു വിപ്ലവത്തിനാണ് അവര്‍ തുടക്കം കുറിച്ചിരിക്കുന്നത്', ഇന്‍ഡ്യന്‍ വനിതാ ഹോകി ടീമിനെ അഭിനന്ദിച്ചുകൊണ്ട് മഹീന്ദ്ര ഗ്രൂപ് ചെയര്‍മാന്‍ ട്വിറ്ററില്‍ കുറിച്ചു.
കൗതുകം നിറഞ്ഞ ട്വീറ്റുകള്‍കൊണ്ട് പ്രശസ്തനാണ് ആനന്ദ് മഹീന്ദ്ര. ട്വിറ്ററില്‍ 84 ലക്ഷംപേര്‍ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്.
Keywords: News, National, India, Mumbai, Hotel, Business, Business Man, Finance, Social Media, Twitter, Mahindra, Olympics, Tokyo-Olympics-2021, Anand Mahindra shares nostalgic memory about Mumbai's Taj Hotel in viral postSo here’s a way to beat inflation. Get into a time machine and go back…way back. ₹6 per night for the Taj, Mumbai? Now those were the days… pic.twitter.com/7WYHqKodGx
— anand mahindra (@anandmahindra) August 6, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.