Hike milk prices | അമൂൽ, മദർ ഡെയറി പാൽ വില ലിറ്ററിന് രണ്ട് രൂപ കൂട്ടി; ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും; പുതിയ നിരക്ക് ഇങ്ങനെ

 


ന്യൂഡെൽഹി: (www.kvartha.com) അമൂലും മദർ ഡെയറിയും പാലിന് ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചു. ഈ വർഷം കംപനികൾ നടത്തുന്ന രണ്ടാമത്തെ വർധനവാണിത്. പുതിയ വില ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. അമൂൽ ഗോൾഡിന്റെ വില 500 മിലി ലിറ്ററിന് 31 രൂപയും അമുൽ താസ 500 മിലി ലിറ്ററിന് 25 രൂപയും അമുൽ ശക്തി 500 മിലി ലിറ്ററിന് 28 രൂപയും ആവും. എംആർപിയിൽ നാല് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
                        
Hike milk prices | അമൂൽ, മദർ ഡെയറി പാൽ വില ലിറ്ററിന് രണ്ട് രൂപ കൂട്ടി; ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും; പുതിയ നിരക്ക് ഇങ്ങനെ

ഈ വർഷം ഫെബ്രുവരിയിൽ അമൂൽ വില വർധിപ്പിച്ചിരുന്നു.

പാലിന്റെ മൊത്തത്തിലുള്ള പ്രവർത്തന ചിലവും ഉൽപാദന ചിലവും വർധിച്ചതിനാലാണ് ഈ വില വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കന്നുകാലി തീറ്റ ചിലവ് മാത്രം ഏകദേശം 20 ശതമാനമായി വർധിച്ചതായി അമുൽ പറഞ്ഞു.

മാർചിൽ മദർ ഡയറി ദേശീയ തലസ്ഥാന മേഖലയിൽ പാൽ വില ലിറ്ററിന് രണ്ട് രൂപ കൂട്ടിയിരുന്നു. ഡെൽഹി-എൻസിആർ വിപണിയിലെ മുൻനിര പാൽ വിതരണക്കാരിൽ ഒന്നാണ് മദർ ഡയറി, പോളി പാകുകളിലും വെൻഡിംഗ് മെഷീനുകളിലൂടെയും പ്രതിദിനം 30 ലക്ഷം ലിറ്റർ വിൽക്കുന്നു. ഓഗസ്റ്റ് 17 മുതൽ പുതിയ വില എല്ലാ പാൽ ഉത്പന്നങ്ങൾക്കും ബാധകമായിരിക്കും. ഫുൾ ക്രീം പാൽ ലിറ്ററിന് 59 രൂപയായിരുന്നത് ബുധനാഴ്ച മുതൽ 61 രൂപയാകും. ടോൺഡ് പാലിന്റെ വില 51 രൂപയായും ഡബിൾ ടോൺഡ് പാൽ ലിറ്ററിന് 45 രൂപയായും ഉയരും. പശുവിൻ പാലിന്റെ വില ലിറ്ററിന് 53 രൂപയാക്കി.

Keywords:  Latest-News, National, Top-Headlines, Price, Rate, Hike, Food, India, Business, Amul, Amul, Mother Dairy hike milk prices by Rs 2 per litre.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia