Fined | ബിഐഎസ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആമസോണിലൂടെ നിലവാരമില്ലാത്ത പ്രഷര്‍ കുകറുകള്‍ വിറ്റെന്ന് കണ്ടെത്തല്‍; ക്ലൗഡ് ടെയില്‍ ഇന്‍ഡ്യയ്ക്ക് ഒരു ലക്ഷം രൂപ പിഴ
Nov 6, 2022, 14:11 IST
ന്യൂഡെല്‍ഹി: (www.kvartha.com) ബിഐഎസ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആമസോണിലൂടെ നിലവാരമില്ലാത്ത പ്രഷര്‍ കുകറുകള്‍ വിറ്റെന്ന് കണ്ടെത്തല്‍, ക്ലൗഡ് ടെയില്‍ ഇന്‍ഡ്യയ്ക്ക് ഒരു ലക്ഷം രൂപ പിഴ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) ആണ് പിഴ ചുമത്തിയത്.
ഗാര്‍ഹിക പ്രഷര്‍ കുകര്‍ (ക്വാളിറ്റി കണ്‍ട്രോള്‍) ഓര്‍ഡര്‍, 2020 പ്രകാരമാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രഷര്‍ കുകറുകള്‍ വില്‍ക്കുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്കെതിരെ സിസിപിഎ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
വിറ്റ 1,033 പ്രഷര്‍ കുകറുകള്‍ തിരിച്ചുവിളിക്കാനും ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. ബിഐഎസ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗാര്‍ഹിക പ്രഷര്‍ കുകറുകള്‍ വില്‍ക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നും അന്യായമായ വ്യാപാര സമ്പ്രദായമാണെന്നും ചീഫ് കമിഷണര്‍ നിധി ഖാരെയുടെ നേതൃത്വത്തിലുള്ള സിസിപിഎയുടെ ഉത്തരവില്‍ പറയുന്നുണ്ട്.
ആമസോണ്‍, ഫ് ളിപ് കാര്‍ട്, പേടിഎം മാള്‍, ഷോപ് ക്ലൂസ്, സ്‌നാപ് ഡീല്‍ എന്നിവയുള്‍പെടെയുള്ള പ്രധാന ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകള്‍ക്കും ഈ പ്ലാറ്റ് ഫോമുകളില്‍ രെജിസ്റ്റര്‍ ചെയ്ത വില്‍പനക്കാര്‍ക്കും സിസിപിഎ നോടിസ് നല്‍കിയിരുന്നു.
ആമസോണ്‍ ബേസിക്സ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഔടര്‍ ലിഡ് പ്രഷര്‍ കുകര്‍, 4 ലിറ്റര്‍ (വിസില്‍ ഉപയോഗിച്ച് പ്രഷര്‍ അലേര്‍ട് നല്‍കുന്നില്ല) ആണ് ക്ലൗഡ് ടെയില്‍ ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ വിറ്റിരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

ക്യുസിഒ (ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡര്‍) പ്രാബല്യത്തില്‍ വന്നതിന് ശേഷം പ്രഷര്‍ കുകറിന്റെ നിര്‍മാണം താല്‍കാലികമായി നിര്‍ത്തിയതായി ക്ലൗഡ് ടെയില്‍ സിസിപിഎയ്ക്ക് മറുപടി നല്‍കിരുന്നു. എന്നാല്‍ നിര്‍മാണം താല്‍കാലികമായി നിര്‍ത്തിവച്ചെങ്കിലും അത്തരം പ്രഷര്‍ കുകറുകള്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നത് കംപനി നിര്‍ത്തിയിട്ടില്ലെന്ന് സിസിപിഎയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മൊത്തം 1,033 യൂനിറ്റ് പ്രഷര്‍ കുകറുകള്‍ ക്യുസിഒ യുടെ അറിയിപ്പ് വന്നതിനു ശേഷവും ആമസോണ്‍ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോം വഴി ക്ലൗഡ് ടെയില്‍ വിറ്റു എന്നാണ് അറിയുന്നത്. വിറ്റ 1,033 യൂനിറ്റ് പ്രഷര്‍ കുകറുകള്‍ തിരിച്ചുവിളിക്കാനും തിരിച്ചുവിളിച്ച പ്രഷര്‍ കുകറുകളുടെ വില ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കാനും സിസിപിഎ ഉത്തരവിട്ടിട്ടുണ്ട്. ഇതോടൊപ്പം 45 ദിവസത്തിനകം കംപ്ലയിന്‍സ് റിപോര്‍ട് സമര്‍പിക്കാനും ക്ലൗഡ് ടെയിലിനോട് ആവശ്യപ്പെട്ടു.
Keywords: Amazon Seller Cloudtail India Fined Rs. 1 Lakh by CCPA for Selling Cookers in Violation of BIS Standards, New Delhi, News, Business, Fine, Protection, National, Warning.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.