ഇൻഡ്യയിലെ ആമസോൺ പ്രൈം സബ്‍സ്ക്രിപ്ഷന്‍ നിരക്കുകള്‍ വർധിപ്പിക്കുന്നു; പുതുക്കിയ നിരക്കുകൾ ഉടന്‍ പ്രാബല്യത്തില്‍ വരും

 


ന്യൂഡെൽഹി: (www.kvartha.com 22.10.2021) ആമസോണ്‍ ഇൻഡ്യയിലെ പ്രൈം മെമ്പർഷിപിന്‍റെ സബ്‍സ്ക്രിപ്ഷന്‍ നിരക്കുകള്‍ പുതുക്കാന്‍ ഒരുങ്ങുന്നു. പ്രൈം അംഗത്വ സബ്‌സ്‌ക്രിപ്‌ഷന്‍ പ്ലാനുകളുടെ നിരക്ക് 50 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നാണ്​ അമേരികന്‍ ടെക്​ ഭീമന്‍ അറിയിച്ചിരിക്കുന്നത്​. വാര്‍ഷിക നിരക്ക്​ 500 രൂപയാണ്​ ഉയര്‍ത്തിയിരിക്കുന്നത്​. പ്രതിമാസ പ്ലാനുകളുടെയും മൂന്ന്​ മാസ പ്ലാനുകളുടെയും നിരക്കുകള്‍ ഇതുപോലെ വര്‍ധിപ്പിക്കും. ആമസോണ്‍ ഗ്രേറ്റ് ഇൻഡ്യന്‍ ഫെസ്റ്റ്റിവലിനിടെയാണ് സബ്‍സ്ക്രിപ്ഷന്‍ നിരക്കുകള്‍ ഉയര്‍ത്തുകയാണെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.

ഇൻഡ്യയിലെ ആമസോൺ പ്രൈം സബ്‍സ്ക്രിപ്ഷന്‍ നിരക്കുകള്‍ വർധിപ്പിക്കുന്നു; പുതുക്കിയ നിരക്കുകൾ ഉടന്‍ പ്രാബല്യത്തില്‍ വരും

ആമസോണ്‍ പ്രൈം മെമ്പർഷിപിന് ഇൻഡ്യയില്‍ നിലവിലുള്ള വാര്‍ഷിക നിരക്ക് 999 രൂപയാണ്. ഇത് 1499 രൂപയാവും. മൂന്ന് മാസത്തെ പ്ലാന്‍ 329ല്‍ നിന്ന്​ 459 ആക്കി ഉയര്‍ത്തും. പ്രതിമാന പ്ലാനിന് ആമസോണ്‍ നിലവില്‍ ഈടാക്കുന്നത് 129 രൂപയാണ്. അത് 179 രൂപയായവും മാറും. അതേസമയം പുതുക്കിയ നിരക്കുകള്‍ എന്നു മുതലാണ് പ്രാബല്യത്തിൽ വരുന്നതെന്ന് ​കമ്പനി പുറത്തുവിട്ടിട്ടില്ല. ഉടന്‍ തന്നെ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന്​ മാത്രമാണ്​ അറിയിച്ചിരിക്കുന്നത്​.

ഇത് ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം വീഡിയോയിലേക്കുള്ള ആക്സസും ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ ദശലക്ഷക്കണക്കിന് ഇനങ്ങള്‍ക്കുള്ള ഏകദിന ഡെലിവറിയും വര്‍ദ്ധിപ്പിക്കുന്നു. ആമസോണ്‍ പ്രൈം വിഡിയോ, ആമസോണ്‍ മ്യൂസിക്​, ആമസോണ്‍ ഓഡിബിള്‍, ആമസോണ്‍ ഷോപിങ്​ ആപ്​ ഉപയോഗിക്കുന്നവര്‍ക്ക്​ സൗജന്യ ​ഡെലിവറി, എന്നിങ്ങനെയാണ്​ പ്രൈം മെംബര്‍ഷിപ്പ്​ നല്‍കുന്ന ആനുകൂല്യങ്ങള്‍. പ്രൈം അംഗങ്ങള്‍ക്ക് ആമസോണ്‍ മ്യൂസിക് ഉപയോഗിച്ച്‌ പരസ്യരഹിതമായി 70 ദശലക്ഷം ഗാനങ്ങളിലേക്കും, പ്രൈം റീഡിംഗിലൂടെ ആയിരക്കണക്കിന് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും കഴിയും.

അഞ്ച് വര്‍ഷം മുന്‍പാണ് പ്രൈം മെമ്ബര്‍ഷിപ് ആമസോണ്‍ ഇൻഡ്യയില്‍ അവതരിപ്പിച്ചത്. നിലവില്‍ ഒ ടി ടി മേഖലയില്‍ ഇൻഡ്യയിലെ ശക്തമായ സാന്നിധ്യമാണ് പ്രൈം വീഡിയോ. ചലചിത്രങ്ങളുടെ ഡയറക്റ്റ് ഒ ടി ടി റിലീസുകളിലൂടെ മലയാളം അടക്കമുള്ള ഇൻഡ്യന്‍ പ്രാദേശിയ ഭാഷകളിലേക്കും ആമസോണ്‍ പ്രൈം വീഡിയോ ശക്തമായി കടന്നുചെന്നിട്ടുണ്ട്. മറ്റേത്​ ഒ ടി ടി പ്ലാറ്റ്​ഫോമുകളിലുള്ളതിനേക്കാളും കൂടുതല്‍ ഇൻഡ്യന്‍ ഉള്ളടക്കങ്ങള്‍ സ്​ട്രീം ചെയ്യുന്നതിനാല്‍ ആമസോണ്‍ പ്രൈം വിഡിയോക്ക്​ രാജ്യത്ത്​ കോടിക്കണക്കിന്​ വരിക്കാരാണുള്ളത്​.

Keywords:  India, National, News, Social Media, Top-Headlines, Film, Amazon Prome, Fare, Subsciption, Amazon Prime Subscription in India to Be Hiked Soon.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia