Amazon | തൊഴിൽ മേഖലയ്ക്ക് വീണ്ടും തിരിച്ചടി; ആമസോൺ അടുത്ത വർഷവും ജീവനക്കാരെ പിരിച്ചുവിടൽ തുടരുമെന്ന് കമ്പനി സിഇഒ
Nov 18, 2022, 12:10 IST
വാഷിംഗ്ടൺ: (www.kvartha.com) ആഗോള മാന്ദ്യത്തിന്റെ സൂചനകൾ കാരണം, അമേരിക്കൻ കമ്പനികൾ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുകയാണ്. ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ 10,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിക്കുകയും ചെയ്തു. കമ്പനിയിലെ പിരിച്ചുവിടൽ സംബന്ധിച്ച് ആമസോണിന്റെ സിഇഒ ആൻഡി ജെസ്സി ആദ്യമായി പ്രസ്താവന നടത്തിയിരിക്കുകയാണ് ഇപ്പോൾ. 2023ലും കമ്പനി ചിലവ് ചുരുക്കൽ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ജീവനക്കാരുടെ ആശങ്കയേറ്റുന്ന കാര്യമാണ്. സമീപ വർഷങ്ങളിൽ വളരെയധികം വളർന്ന ടെക് കമ്പനികളിൽ ഒന്നാണ് ആമസോൺ, എന്നിട്ടും പിരിച്ചുവിടൽ വേണ്ടി വരുന്നു.
ബിസിനസ് സാഹചര്യം കണക്കിലെടുത്ത് കമ്പനിയുടെ ചിലവ് കുറയ്ക്കാനാണ് പിരിച്ചുവിടൽ തീരുമാനിച്ചതെന്ന് ജെസ്സി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 'കമ്പനിയുടെ എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ടീമിനൊപ്പം പ്രവർത്തിക്കുകയും ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുകയും ചെയ്യും. കാരണം ഞങ്ങളുടെ ഉപഭോക്താക്കളുടെയും ബിസിനസ് പ്രവർത്തനങ്ങളുടെയും പുരോഗതിക്ക് ഇത് കൂടുതൽ പ്രധാനമാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനിയുടെ ബിസിനസ്, സാമ്പത്തിക സ്ഥിതി എന്നിവ മുൻകൂട്ടി അറിയിച്ചിരുന്നതായി ആമസോൺ സിഇഒ വ്യക്തമാക്കി. കോവിഡ് മഹാമാരിയുടെ വർഷങ്ങളിൽ ലാഭത്തിൽ റെക്കോർഡ് കുറിച്ച ആമസോണിന്റെ വളർച്ച പിന്നീട് രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കുറയുകയായിരുന്നു. ഇതോടെ ട്വിറ്റർ, മെറ്റാ, മൈക്രോസോഫ്റ്റ് എന്നിവയ്ക്ക് ശേഷം, പ്രവചിക്കപ്പെടുന്ന സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ജീവനക്കാരെ ഗണ്യമായി വെട്ടിക്കുറച്ച ഏറ്റവും പുതിയ ടെക് കമ്പനിയായി ആമസോൺ മാറി.
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, പുതിയ ജോലികൾ കണ്ടെത്താൻ കമ്പനി നിരവധി ജീവനക്കാർക്ക് 60 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ഇതിൽ പരാജയപ്പെടുന്നവർക്ക് പിരിച്ചുവിടൽ പാക്കേജ് ആനുകൂല്യം ലഭിക്കും. 2021 ഡിസംബർ 31 വരെ ആമസോണിന് ഏകദേശം 1,608,000 മുഴുവൻ സമയ, പാർട് ടൈം ജീവനക്കാരുണ്ട്. ആമസോൺ 10,000 ജീവനക്കാരെ പുറത്താക്കിയാൽ അത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കും.

Keywords: Amazon CEO confirms more layoffs coming in early 2023, International,News,Top-Headlines,Latest-News,Washington,America,Business,Online, Amazon.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.