Amazon | 50 നഗരങ്ങളിൽ അതേ ദിവസം ഡെലിവറി ചെയ്യുന്ന സേവനം പ്രഖ്യാപിച്ച് ആമസോൺ; 4 മണിക്കൂറിനുള്ളിൽ ഉത്പന്നങ്ങൾ ലഭിക്കും

 


ന്യൂഡെൽഹി: (www.kvartha.com) ഓൺലൈൻ ഷോപിംഗ് പ്ലാറ്റ്‌ഫോമായ ആമസോൺ ഇൻഡ്യയിലെ 50 നഗരങ്ങളിൽ 'അതേ ദിവസം ഡെലിവറി' സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നഗരങ്ങളിലെ പ്രൈം അംഗങ്ങൾക്ക് വെറും നാല് മണിക്കൂറിനുള്ളിൽ ഉൽപന്നങ്ങൾ എത്തിക്കും. ഇലക്ട്രോണിക്സ്, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, സ്പോർട്സ്, വീഡിയോ ഗെയിമുകൾ തുടങ്ങിയ ഉൽപന്നങ്ങൾ ആമസോൺ നാല് മണിക്കൂറിനുള്ളിൽ ഉപഭോക്താക്കൾക്ക് എത്തിക്കുമെന്ന് റിപോർടുകൾ പറയുന്നു.
  
Amazon | 50 നഗരങ്ങളിൽ അതേ ദിവസം ഡെലിവറി ചെയ്യുന്ന സേവനം പ്രഖ്യാപിച്ച് ആമസോൺ; 4 മണിക്കൂറിനുള്ളിൽ ഉത്പന്നങ്ങൾ ലഭിക്കും

കഴിഞ്ഞ വർഷമാണ് കംപനി ഈ സേവനം ആരംഭിച്ചത്. അന്ന് 14 നഗരങ്ങളിൽ കംപനി ഈ സൗകര്യം ഒരുക്കിയിരുന്നു. ഇപ്പോഴത് 50 നഗരങ്ങളിലേക്ക് നീട്ടുകയായിരുന്നു. ഈ സേവനം ആരംഭിക്കുന്നതോടെ, സൂറത്, മൈസൂർ, മംഗ്ളുറു, ഭോപാൽ, നാസിക്, നെല്ലൂർ, അനന്തപൂർ, വാറംഗൽ, ഗാസിയാബാദ്, ഫരീദാബാദ്, പട്‌ന തുടങ്ങിയ നഗരങ്ങളിൽ താമസിക്കുന്ന ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ ലഭിക്കാൻ ഇനി അധികം കാത്തിരിക്കേണ്ടിവരില്ല.

ആമസോണിന്റെ ഈ പുതിയ സേവനം ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുള്ള ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. മറ്റ് ഉപഭോക്താക്കൾക്ക് മുമ്പത്തെപ്പോലെ എത്തിക്കും. പ്രൈം സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്ന ഉപഭോക്താക്കൾക്ക് അധിക തുക നൽകേണ്ടതില്ല എന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത. ഈ സേവനം തികച്ചും സൗജന്യമാണ്. പ്രൈം സബ്‌സ്‌ക്രിപ്‌ഷനുള്ള ഉപഭോക്താക്കൾക്ക് ഇതിനകം തന്നെ സൗജന്യ ഏകദിന ഡെലിവറി ഓപ്‌ഷൻ ഉണ്ട്. ഇതിന് കീഴിൽ, പ്രൈം അംഗങ്ങൾക്ക് ഒരു ദിവസം കൊണ്ട് ഉൽപന്നം എത്തിക്കുന്നു.

You Might Also Like: 
5G services | രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടും 

Keywords:  New Delhi, India, News, Top-Headlines, Online, Shop, Electronics Products, Cities, Prime-Membership, Product, Subscription, Amazon announces same-day delivery within hours in 50 cities.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia